സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷം

Tue,Apr 10,2018


സ്‌കാര്‍ബറോ: അപ്പോസ്‌തോലിക് ഒബ്ലേറ്റ്‌സ് സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് സ്‌കാര്‍ബറോയില്‍ സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിച്ചു. അഭിവന്ദ്യ ജോസ് കല്ലുവേലില്‍ പിതാവ് വി. കുര്‍ബാനയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജേക്കബ് ഇടക്കലത്തൂര്‍ സഹകാര്‍മ്മികനായിരുന്നു. അപ്പസ്‌തോലിക് ഒബ്ലേറ്റ്‌സ് സമൂഹത്തിലെ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി ജോസഫ് അപ്പസ്‌തോലിക് ഒബ്ലേറ്റ്‌സ് ആരാണെന്നും ഈ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിതമായ ചരിത്രവും വിശദീകരിച്ചു. വി. ഗ്രന്ഥത്തിലൂടെയും വത്തിക്കാന്‍ കൗണ്‍സില്‍ ഡിക്രിയിലൂടെയും വിശുദ്ധിയിലേക്ക് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു എന്ന സന്ദേശം നല്‍കുന്ന ഭാഗങ്ങളും ദൈവദാസന്‍ ബി. വില്യം ജക്വിന്‍താപിതാവിന്റെ വിശുദ്ധിയിലേക്കുള്ള വിളിയെക്കുറിച്ചുള്ള ആശയങ്ങളും എങ്ങനെയാണ് വിശുദ്ധരാകാന്‍ പരിശ്രമിക്കേണ്ടത് എന്നുള്ള ആശയങ്ങളും ഉള്‍പ്പെടുത്തി ഒരു സ്ലൈഡ് ഷോ ഉണ്ടായിരുന്നു. അതിനുശേഷം കുട്ടികള്‍ വിശുദ്ധരുടെ വേഷം കെട്ടി അനുദിന ജീവിതത്തിന് എങ്ങനെയാണ് വിശുദ്ധരാകാന്‍ പരിശ്രമിക്കേണ്ടത് എന്നു ആശംയം വരുന്ന പ്രോ. സാനിറ്റി ആന്തം ആലപിച്ചു.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here