മധുരം-സ്വീറ്റ് 18 ഷോ ടൊറന്റോയിൽ ഏപ്രിൽ 29 ന്

Wed,Apr 11,2018


മിസിസാഗ∙ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിന്റെ ധനശേഖരണാർഥം ബിജു മേനോന്റെ നേതൃത്വത്തിലുള്ള മധുരം-സ്വീറ്റ് 18 സംഗീത-താരനിശ ഒരുക്കുന്നു. സംവിധായകൻ ഷാഫി അണിയിച്ചൊരുക്കുന്ന പരിപാടിയിൽ ബിജു മേനോനു പുറമെ ശ്വേത മേനോൻ, കലാഭവൻ ഷാജോൺ, മിയ, പ്രയാഗ മാർട്ടിൻ, രാഹുൽ മാധവ് തുടങ്ങി ഇരുപത്തിയഞ്ചിലേറെ കലാകാരന്മാർ പങ്കെടുക്കും. ടൊറന്റോ ക്വീൻ എലിസബത്ത് തിയറ്ററിൽ 29 ന് വൈകിട്ട് അഞ്ചിനാണ് താരനിശ.

സെയിൽസ് ക്യാംപയിന്റെ ഉദ്ഘാടനം വികാരി ഫാ. ബ്ളസൻ വർഗീസ് ഇടവക സെക്രട്ടറി മേരി ഏബ്രഹാമിന് കിറ്റ് കൈമാറിയും ഷോയുടെ ഫ്ളയറിന്റെ പ്രകാശനം സ്പോൺസർഷിപ്പ് ആന്റ് മാർക്കറ്റിങ് കമ്മിറ്റി ചെയർമാൻ മാറ്റ് മാത്യൂസ് മെഗാ സ്പോൺസർ റോയി ജോർജിന് നൽകിയും നിർവഹിച്ചു. സെയിൽസ് കമ്മിറ്റി ചെയർമാൻ ചെറിയാൻ കുര്യന്റെ സാന്നിധ്യത്തിൽ കോശി കെ. മാത്യു, മോളി മാത്യു, മാത്യൂസ് കുളഞ്ഞിപ്പുരക്കൽ, സൂസമ്മ മാത്യൂസ്, ബിജു കുഞ്ഞുമോൻ, മറിയാമ്മ ജോർജ്, ഏലിയാമ്മ തോമസ് എന്നിവർ ഫാ. ബ്ളസന്റെ കയ്യിൽനിന്ന് ആദ്യ ടിക്കറ്റുകൾ ഏറ്റുവാങ്ങി. സുവനീറിലേക്കുള്ള ആദ്യ പരസ്യം സിസിലി ഫിലിപ്പിൽനിന്ന് സ്വീകരിച്ച് കമ്മിറ്റി ചെയർമാനും ചീഫ് എഡിറ്ററുമായ സ്കറിയ കോശിയും ഇടവകയിലെ ഓൺലൈൻ ഡെബിറ്റ് ആൻഡ് ക്രെഡിറ്റ് കാർഡ് പേയ്മെന്റ് സംരംഭം സ്റ്റാൻലി പാപ്പച്ചനു നൽകി കോശി കുഞ്ഞും ഉദ്ഘാടനം ചെയ്തു.

വിവരങ്ങൾക്ക്: മാറ്റ് മാത്യൂസ് (289-439-0152), കോശി കുഞ്ഞ് (416-795-9418), സാജൻ നെടിയവിളയിൽ (647-403-7635), ജോജി ഡാനിയേൽ (647-926-2564) എന്നിവരുമായി ബന്ധപ്പെടണം. പള്ളി ഓഫിസ് നമ്പർ: 647-606-8761, 905-592-1616. ജിടിഎയിലെ പ്രമുഖ മലയാളി വ്യാപാരസ്ഥാപനങ്ങളിലും ടിക്കറ്റുകൾ ലഭ്യമാണ്.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here