ഇന്ത്യ-കാനഡ അസ്വാരസ്യം മുറുകുന്നു; വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച റദ്ദാക്കി

Wed,Apr 11,2018


ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റുമായി ഈ മാസം നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ നടത്തിയ വിരുന്നില്‍ ഭീകരാക്രമണ പ്രതി ജസ്പാല്‍ അത് വാല്‍ പങ്കെടുത്തത് ഇന്ത്യന്‍ സര്‍ക്കാറിന്റെ താല്‍പര്യപ്രകാരമാണെന്ന് കാനഡ ആരോപിച്ചതിനെ തുടര്‍ന്നാണ് നടപടി. നേരത്തെട്രൂഡോ-മോഡി ചര്‍ച്ചയുടെ മുന്നോടിയായി ക്രിസ്റ്റീയ സുഷമാ സ്വരാജിനെ കണ്ടിരുന്നു. അന്ന് അവര്‍ സുഷമയെ കാനഡയിലേക്ക് ക്ഷണിക്കുകയും കൂടിക്കാഴ്ച ഏപ്രിലിലാക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഓട്ടവയില്‍ നിന്നും ഇന്ത്യന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രസ്താവന വന്നത് സുഷമ സ്വരാജിനെ ചൊടിപ്പിച്ചിരിക്കായാണ്. ഇതോടെ ചര്‍ച്ചയില്‍ നിന്നും പിന്മാറാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ന്യൂഡല്‍ഹിയിലെ കനേഡിയന്‍ ഹൈകമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ അത് വാല്‍ പങ്കെടുക്കാന്‍ കാരണം ഇന്ത്യന്‍ സര്‍ക്കാറിലെ നിക്ഷിപ്ത താല്‍പര്യക്കാരാണ് എന്ന പ്രസ്താവനയാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. തങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും അത് വാല്‍ പങ്കെടുത്തതിന്റെ ഉത്തരവാദിത്തം കനേഡിയന്‍ സര്‍ക്കാറിനാണെന്നുമാണ് ഇന്ത്യന്‍ നിലപാട്. എന്തായാലും വിരുന്നില്‍ ജസ്പാല്‍ അത് വാല്‍ പങ്കെടുത്തതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വന്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് തണുപ്പന്‍ സ്വീകരണമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കിയത്.

ഇന്തോ-കനേഡിയന്‍ വംശജനായ ജസ്പാല്‍ അത് വാല്‍ കാനഡ സന്ദര്‍ശിച്ച പഞ്ചാബ് മന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here