കാനഡയിലെ തൊഴിലില്ലായ്മ നിരക്കിലെ കുറവ് റെക്കോഡ്

Thu,Apr 12,2018


കാനഡയില്‍ മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ടത് 32,300 തൊഴിലവസരങ്ങള്‍. മുഴുവന്‍സമയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വലിയൊരു മുന്നേറ്റം നടത്തിയ കാനഡ തൊഴിലില്ലായ്മ നിരക്കിലെ കുറവ് റെക്കോഡ് നിലവാരത്തിലെത്തിച്ചു. പ്രതീക്ഷകളെ കടത്തിവെട്ടുന്നതായിരുന്നു മാര്‍ച്ചില്‍ സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളുടെ എണ്ണം. 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധര്‍ പറഞ്ഞിരുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം തുടര്‍ച്ചയായി രണ്ടാമത്തെ മാസവും, 2017 ഡിസംബറിനുശേഷം മൂന്നാമത്തെ മാസവുമായിരുന്നു കാനഡയുടെ തൊഴിലില്ലായ്മാ നിരക്ക് കുറഞ്ഞു നിന്നത്. 1976ല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ സൂചിക തയ്യാറാക്കാന്‍ തുടങ്ങിയതിനുശേഷം അതേറ്റവും താഴ്ന്നുനിന്നതും മാര്‍ച്ചിലായിരുന്നു.

68,300 മുഴുവന്‍സമയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ 35,900 പാര്‍ട്ട്‌ടൈം ജോലികള്‍ ഇല്ലാതെയായി. പൊതുമേഖലയില്‍ 19,600 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ സ്വകാര്യ മേഖലയില്‍ 7,000 അവസരങ്ങള്‍ കുറയുകയാണുണ്ടായത്. മണിക്കൂര്‍ അടിസ്ഥാനമാക്കിയുള്ള ശരാശരി വേതനത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഫെബ്രുവരിയിലെ 3.1% ത്തില്‍നിന്നും 3.3% മായി ഉയര്‍ന്നു. പലിശനിരക്കുകള്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനു മുമ്പായി ബാങ്ക് ഓഫ് കാനഡ അതേക്കുറിച്ചു സൂക്ഷ്മമായി പഠിക്കുകയാണ്.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മദ്ധ്യകാനഡയാണ് വലിയ നേട്ടമുണ്ടാക്കിയത്. വലിയ പ്രവിശ്യകളായ ഒന്റാറിയോവിലും ക്യുബെക്കിലും 10,000ത്തിലേറെ വീതം പുതിയ തൊഴിലവസരങ്ങളുണ്ടായി.

12 മാസങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന സ്ഥിതിയെ അപേക്ഷിച്ച് തൊഴിലെടുക്കുന്നവരുടെ എണ്ണത്തില്‍ ദേശീയ തലത്തില്‍ 1.6% വര്‍ദ്ധനയുണ്ടായി. 335,200 തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ സൃഷ്ടിക്കപ്പെട്ടത്. മുഴുവന്‍സമയ തൊഴിലുകളുടെ എണ്ണം 296,200 ആയിരുന്നു.

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here