മനുഷ്യാവകാശ പ്രവര്‍ത്തകനെ ജയില്‍മോചിതനാക്കണമെന്ന് ആവശ്യപ്പെട്ടു; കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം സൗദി അറേബ്യ വിച്ഛേദിച്ചു

Mon,Aug 06,2018


റിയാദ്: മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്ന് സൗദി അറേബ്യ കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം വിച്ഛേദിച്ചു. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും സൗദി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു.

സൗദി അറേബ്യ അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ സൗദി അറേബ്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനിയില്‍ പറഞ്ഞു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയിലലടക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന കാനഡയുടെ നിലപാട് അത്ഭുതമുളവാക്കുന്നുവെന്നും സൗദി പറയുന്നു.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങളെ അനുവദിക്കുന്നതിന് തുല്ല്യമാണ്. സൗദി മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സൗദിയുടെ നടപടിയില്‍ വ്യക്തത ആവശ്യമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ എന്നും നിലകൊള്ളുമെന്നും മറുപടി പ്രസ്താവനയില്‍ കാനഡ പറഞ്ഞു.

Other News

  • കാസ്റ്റിങ്ങ് കൗച്ച്: സ്ത്രീകളും ഉത്തരവാദികളെന്ന് ആന്‍ഡ്രിയ
  • ലണ്ടനില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന് ഉദ്ഘാടനം ചെയ്തു
  • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണില്‍
  • കാനഡയില്‍ ഇനി വീട്ടില്‍ കഞ്ചാവു വളര്‍ത്താം; കൈമാറാം
  • ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യ രീതികളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കാനഡയില്‍ നാമജപയാത്ര
  • റൗണ്ട് സ്ക്വയർ സമ്മേളനത്തിൽ ഐ.എസ്.ജി. വിദ്യാർഥികൾ
  • മേയറായി വീണ്ടും തെരഞ്ഞെടുക്കുന്ന പക്ഷം വാര്‍ഷിക സ്വത്ത് നികുതി മൂന്ന് ശതമാനമാക്കുമെന്ന് ജിം വാള്‍ട്‌സണ്‍
  • കാനഡയുടെ വലിയ നഗരങ്ങളില്‍ തൊഴില്‍ വളര്‍ച്ച കുറയുന്നു
  • 10 കോടി ലോട്ടറിയടിച്ചു; ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍, അറിഞ്ഞത് 10 മാസത്തിനു ശേഷം
  • ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ
  • മലയാളി അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി പ്രളയം ദുരിതര്‍ക്കായി ധനശേഖരണം നടത്തുന്നു
  • Write A Comment

     
    Reload Image
    Add code here