സൗദി അറേബ്യക്കെതിരായ നിലപാടുകളില്‍ നിന്നും പിറകോട്ടില്ലെന്ന് കാനഡ

Tue,Aug 07,2018


വാന്‍കൂവര്‍: സൗദി അറേബ്യയുമായി നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തില്‍ തങ്ങളുടെ നിലപാടിനെ ന്യായീകരിച്ച് കാനഡ രംഗത്ത്. സൗദി തങ്ങളുമായുള്ള നയതന്ത്ര വ്യാപാര ബന്ധം വിച്ഛേദിച്ചതില്‍ ദു:ഖമുണ്ടെങ്കിലും അവരുടെ മനുഷ്യാവകാശ ധ്വംസന നിലപാടുകളെ തുറന്നെതിര്‍ക്കുമെന്ന് വിദേശകാര്യമന്ത്രി ക്രിസ്റ്റീയ ഫ്രീലാന്റ് പറഞ്ഞു. സൗദിക്കെതിരെ കൈകൊണ്ട നിലപാടുകളില്‍ നിന്നും ഒരിഞ്ചുപോലും പിറകോട്ടില്ലെന്നും അവര്‍ ആവര്‍ത്തിച്ചു.

തങ്ങള്‍ എല്ലാകാലാത്തും മനുഷ്യാവകാശത്തിനും സ്ത്രീശാക്തീകരണത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും അതിനിയും തുടരുമെന്നും ഫ്രീലാന്റ് പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും സൗദി സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് വെള്ളിയാഴ്ചയാണ് കനേഡിയന്‍ സര്‍ക്കാര്‍ ട്വീറ്റ് ചെയ്തത്. ഇവരെ വിട്ടയക്കണമെന്നും കാനഡ സൗദി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സൗദി സര്‍ക്കാര്‍ കാനഡയുമായുള്ള നയതന്ത്ര വ്യാപാര ബന്ധം വിച്ഛേദിക്കുകയായിരുന്നു. മറ്റ് കടുത്ത നടപടികളിലേക്ക് കടക്കുമെന്നും സൗദി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Other News

  • യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍
  • പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു
  • ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍
  • സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?
  • സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും
  • സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു
  • കനേഡിയന്‍ നഗരത്തില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു
  • കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണമഹോത്സവം 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് 18 ന്
  • ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018
  • ലോമ ഓണാഘോഷം 18 ന്
  • Write A Comment

     
    Reload Image
    Add code here