കാനഡയ്ക്ക് നേരെ വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് സൗദി ഗ്രൂപ്പിന്റെ ഭീഷണി, പ്രതിഷേധം ശക്തമായപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് ഖേദപ്രകടനം നടത്തി

Wed,Aug 08,2018


ടൊറന്റോ: കാനഡയ്ക്ക് നേരെ വേള്‍ഡ് ട്രേഡ് സെന്റര്‍ മോഡല്‍ ആക്രമണം നടത്തുമെന്ന് സൗദി ഗ്രൂപ്പിന്റെ ഭീഷണി. സൗദിയിലെ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയായ ഇന്‍ഫോഗ്രാഫിക്ക് കെഎസ്എ എന്ന സംഘടനയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ എയര്‍ കാനഡ സി.എന്‍ ടവറിനെ ലക്ഷ്യമാക്കി കുതിക്കുന്ന ഫോട്ടോ പങ്ക് വച്ച് ഭീഷണി മുഴക്കിയത്. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ഗ്രൂപ്പ് ഖേദപ്രകടനം നടത്തി. അനാവശ്യകാര്യങ്ങളില്‍ ഇടപെട്ടാല്‍ അസന്തുഷ്ടി നിറഞ്ഞ വാര്‍ത്തകള്‍ കേള്‍ക്കേണ്ടിവരും,മറ്റുള്ളവരുടെ മൂക്കിന്‍ ചുവട്ടില്‍ ചൊറിയരുത് തുടങ്ങിയ അര്‍ത്ഥം വരുന്ന അറബി പഴഞ്ചൊല്ലുകള്‍ പോസ്റ്റില്‍ പങ്കുവച്ചിരുന്നു. സൗദി രാജഭരണകൂടത്തിന് അനുകൂലമായ പോസ്റ്റുകള്‍ പതിവായി പോസ്റ്റ് ചെയ്യുന്ന ഇന്‍ഫോഗ്രാഫിക്ക് കെഎസ്എയ്ക്ക് ട്വിറ്ററില്‍ 3,50,000വും ഇന്‍സ്റ്റാഗ്രാമില്‍ 88,000 ഫോളോവേഴ്‌സുമുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് കാനഡ നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് സൗദി അറേബ്യ കാനഡയ്‌ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ആരംഭിച്ചത്. കാനഡയുമായുള്ള നയതന്ത്ര വ്യാപാരബന്ധം വിച്ഛേദിച്ച അവര്‍ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാനും കാനഡയുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവക്കാനും ഉത്തരവിട്ടു.കാനഡയിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധിയെ തിരിച്ചുവിളിക്കുമെന്നും സൗദി രാജഭരണകൂടം ട്വിറ്ററിലൂടെ അറിയിച്ചു. പിന്നീട് കാനഡയില്‍ സൗദി സ്‌ക്കോളര്‍ഷിപ്പോടുകൂടി പഠിക്കുന്ന 20,000 വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബാംഗങ്ങളേയും തിരിച്ചുവിളിക്കുകയും സമാന കോഴ്‌സുകളില്‍ യു.എസ്, യു.കെ എന്നീ രാജ്യങ്ങളില്‍ തുടര്‍വിദ്യാഭ്യസത്തിന് സൗകര്യമുണ്ടാക്കുമെന്ന് അറിയിക്കുകയുമായിരുന്നു. കാനഡയിലേയ്ക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ റദ്ദാക്കുമെന്ന് സൗദി അറേബ്യന്‍ എയര്‍ലൈന്‍സും അറിയിച്ചിട്ടുണ്ട്.

അറസ്റ്റ് ചെയ്ത് ജയിലലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകരേയും വനിതാ ആക്ടിവിസ്റ്റായ സമര്‍ ബാദ്വിവിയേയും ഉടന്‍ വിട്ടയക്കണമെന്ന് കാനഡ ആവശ്യപ്പെട്ടതാണ് സൗദി ഭരണകൂടത്തെ ചൊടിപ്പിച്ചത്. കാനഡയുടെ നടപടി നിന്ദ്യവും ദൗര്‍ഭാഗ്യകരവുമാണെന്ന് സൗദി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയിലലടക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന കാനഡയുടെ നിലപാട് അത്ഭുതമുളവാക്കുന്നുവെന്നും സൗദി പറയുന്നു. എന്നാല്‍ സൗദിയുടെ നടപടിയില്‍ വ്യക്തത ആവശ്യമുണ്ടെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി തങ്ങള്‍ എന്നും നിലകൊള്ളുമെന്നും മറുപടി പ്രസ്താവനയില്‍ കാനഡ പറഞ്ഞിരുന്നു.

Other News

  • കാസ്റ്റിങ്ങ് കൗച്ച്: സ്ത്രീകളും ഉത്തരവാദികളെന്ന് ആന്‍ഡ്രിയ
  • ലണ്ടനില്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് മിഷന് ഉദ്ഘാടനം ചെയ്തു
  • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ക്രിസ്തീയ സംഗീത സന്ധ്യ കിങ്സ്റ്റണില്‍
  • കാനഡയില്‍ ഇനി വീട്ടില്‍ കഞ്ചാവു വളര്‍ത്താം; കൈമാറാം
  • ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യ രീതികളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കാനഡയില്‍ നാമജപയാത്ര
  • റൗണ്ട് സ്ക്വയർ സമ്മേളനത്തിൽ ഐ.എസ്.ജി. വിദ്യാർഥികൾ
  • മേയറായി വീണ്ടും തെരഞ്ഞെടുക്കുന്ന പക്ഷം വാര്‍ഷിക സ്വത്ത് നികുതി മൂന്ന് ശതമാനമാക്കുമെന്ന് ജിം വാള്‍ട്‌സണ്‍
  • കാനഡയുടെ വലിയ നഗരങ്ങളില്‍ തൊഴില്‍ വളര്‍ച്ച കുറയുന്നു
  • 10 കോടി ലോട്ടറിയടിച്ചു; ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍, അറിഞ്ഞത് 10 മാസത്തിനു ശേഷം
  • ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ
  • മലയാളി അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി പ്രളയം ദുരിതര്‍ക്കായി ധനശേഖരണം നടത്തുന്നു
  • Write A Comment

     
    Reload Image
    Add code here