അഭയാര്‍ത്ഥികളുടെ താമസസൗകര്യത്തിനുള്ള തുക നല്‍കുന്നത് തുടരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

Wed,Aug 08,2018


ടൊറന്റോ: അവസാന തീയതിയായ സെപ്തംബര്‍ 30 ന് ശേഷവും അഭയാര്‍ത്ഥികളുടെ താമസസൗകര്യത്തിനുള്ള തുക നല്‍കുന്നത് തുടരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. നേരത്തെ ഗ്രേറ്റര്‍ ടൊറന്റോയിലെ ഹോട്ടലില്‍ കഴിയുന്ന അഭയാര്‍ത്ഥികളുടെ ബില്‍ നല്‍കുന്ന അവസാനതീയതിയായി സെപ്തംബര്‍ 30 നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് കഴിഞ്ഞും ഇവരെ സഹായിക്കല്‍ തുടരുമെന്നാണ് കുടുംബക്ഷേമ വകുപ്പ് മന്ത്രി ജീന്‍ യെവ്‌സ് ഡ്യുക്ലോസ് പറയുന്നത്. ''അഭയാര്‍ത്ഥികള്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് സര്‍ക്കാറിന്റെ ഭാഗത്തുനിന്നുമുള്ള സഹായങ്ങള്‍ എപ്പോഴുമുണ്ടാകും. നേരത്തെ ക്യുബെക്കില്‍ പ്രാവര്‍ത്തികമാക്കിയത് ഇപ്പോള്‍ ഒന്റാരിയോവിലും ചെയ്യും.'' മന്ത്രി പറഞ്ഞു.

അഭയാര്‍ത്ഥികള്‍ നേരത്തെ കോളേജ്‌ഹോസ്റ്റലുകളിലാണ് കഴിഞ്ഞിരുന്നത്. എന്നാല്‍ കുട്ടികള്‍ താമസിക്കാന്‍ വരുന്നതിനാല്‍ ആഗസ്റ്റ് 9 ന് ഇവര്‍ക്ക് ഹോസ്റ്റലുകള്‍ ഒഴിയേണ്ടതായി വന്നു. തുടര്‍ന്ന് സെപ്തംബര്‍ 30 വരെ ഇവരെ താമസിപ്പിക്കുന്ന ഹോട്ടലിന്റെ ബില്ല് സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ മന്ത്രി പ്രസ്താവനയില്‍ പറയുന്നത് പുനരധിവാസ കേന്ദ്രം തയ്യാറാകുന്നതു വരെ അഭയാര്‍ത്ഥികളുടെ താമസചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നാണ.്

Other News

  • യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍
  • പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു
  • ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍
  • സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?
  • സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും
  • സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു
  • കനേഡിയന്‍ നഗരത്തില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു
  • കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണമഹോത്സവം 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് 18 ന്
  • ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018
  • ലോമ ഓണാഘോഷം 18 ന്
  • Write A Comment

     
    Reload Image
    Add code here