ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018

Thu,Aug 09,2018


ലണ്ടന്‍ ഒന്റോരിയോ: ഐതിഹ്യങ്ങളും കേരളീയ സംസ്‌കാരങ്ങളും അന്യം നിന്നുകൊണ്ടിരിക്കുന്ന പ്രവാസ ലോകത്ത് പുതിയ തലമുറയ്ക്ക് ഇവ പകര്‍ന്നു നല്‍കാന്‍ രൂപീകൃതമായ കളിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ ലണ്ടനില്‍ ആഗസ്റ്റ് 26 ന് അതിവിപുലമായ രീതിയില്‍ ഓണാഘോഷം നടക്കും.

യഥാക്രമം 1001, 501 എന്നീ സമ്മാനത്തുകയുള്ള വടംവലി മത്സരം, 501 ഡോളര്‍ ഒന്നാം സമ്മാനമുള്ള തിരുവാതിര കളി മത്സരം, പൂക്കള മത്സരം, തൃപ്പൂണിത്തുറ അത്തച്ചമ ഘോഷയാത്രയും മാതൃകയില്‍ പുലിക്കളി, ചെണ്ടമേളം, വേഷപ്രച്ഛന്നം, കേരളീയ വസ്ത്രം ധരിച്ച മലയാളി മങ്കമാര്‍, പൂത്താലമേന്തിയ കുട്ടികള്‍ അടങ്ങുന്ന അത്തച്ചമയ ഘോഷയാത്ര എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടും. 21 വിഭവങ്ങളോടെ വാഴയിലയില്‍ വിളമ്പുന്ന ഓണസദ്യക്കായി ലണ്ടനില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും ആഘോഷ പ്രേമികള്‍ എത്തിച്ചേരുമെന്ന് കളിക്കൂട്ടം ഭാരവാഹികള്‍ അറിയിച്ചു.

കളിക്കൂട്ടം കൂട്ടുകാരുടെ ഇടശ്ശേരിയുടെ പൂതപ്പാട്ട് രംഗാവിഷ്‌ക്കാരം, കലാവിരുന്ന് ഉള്‍പ്പെടെ കലാപരിപാടികളും അരങ്ങേറും. ഏറ്റവും ഭംഗിയായി കേരളീയ വസ്ത്രം അണിഞ്ഞെത്തുന്ന കുടുംബത്തിനുള്ള മത്സരം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഉറിയടി ഉള്‍പ്പടെയുള്ള വിനോദ പരിപാടികള്‍ എന്നിവയും കളിക്കൂട്ടം ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും.

Other News

  • യുക്രൈനിലേയും ഇറാഖിലേയും സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് കാനഡ
  • എസ്എന്‍സി ലാവ്‌ലിന്‍ കൈക്കൂലി കേസ്; ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദത്തിലാക്കി ഒരു രാജികൂടി
  • 2030 ഓടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുക ബജറ്റിലുള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
  • കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാതിരിക്കാന്‍ മുന്‍കരുതലുമായി ഫെയ്‌സ് ബുക്ക്
  • നന്മ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന്
  • കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാനഡ തീരുമാനിച്ചു
  • എ.ടാക് നാല് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
  • ക്ലാസുമുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍
  • പ്രളയ ദുരിതാശ്വാസ പദ്ധതി "താരാട്ടി " ന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
  • എത്യോപ്യന്‍ എയര്‍ലൈന്‍സ് അപകടം; മരിച്ചവരില്‍ ബ്രാംപ്റ്റണില്‍ താമസിക്കുന്ന ആറംഗ ഇന്ത്യന്‍ കുടുംബവും
  • Write A Comment

     
    Reload Image
    Add code here