ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് 18 ന്

Thu,Aug 09,2018


ലണ്ടന്‍:സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് മാസം പതിനെട്ടാം തിയതി രാവിലെ പതിനൊന്നു മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ലണ്ടനിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയുന്ന ജിബോണ്‍സ് പാര്‍ക്കില്‍ വെച്ച് വിപുലമായ ഒരുക്കങ്ങളോടെ സംഘടിപ്പിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുടുംബസമേതം ഒരു പകല്‍ എല്ലാം മറന്ന് ഉല്ലസിക്കുവാനുള്ള അവസരം കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ക്കായി ഓട്ടമത്സരം,തവളചാട്ടം,മിഠായി പെറുക്കല്‍, മുതിര്‍ന്നവര്‍ക്കായി കസേരകളി, മൂന്നു കാലില്‍ ഓട്ടം, ചാക്കിലോട്ടം എന്നീ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധയിനം കലാകായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നടക്കുന്ന പിക്‌നിക്കിന്റെ ഏറ്റവും പ്രധാനമായ ആകര്‍ഷണം കാനഡയിലെ ക്‌നാനായ സമുദായത്തിന്റെ ഉന്നമനത്തിനായി തീഷ്ണമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡയറക്ടര്‍ ഫാദര്‍. പത്രോസ് ചമ്പക്കര നേതൃത്വം നല്‍കുന്ന ലണ്ടനിലെ ക്‌നാനായ സമുദായക്കാര്‍ എല്ലാവരും ഒരുമിച്ചു നടത്തുന്ന പ്രഥമ പിക്‌നിക് എന്നുള്ളതാണ്.പിക്‌നിക്കിന്റെ ഭാഗമായി വിവിധയിനം വിഭവങ്ങളും അതോടൊപ്പം തന്നെ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ക്കു സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതാണെന്നും കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.

Other News

  • യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍
  • പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു
  • ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍
  • സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?
  • സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും
  • സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു
  • കനേഡിയന്‍ നഗരത്തില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു
  • കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണമഹോത്സവം 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
  • ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018
  • ലോമ ഓണാഘോഷം 18 ന്
  • Write A Comment

     
    Reload Image
    Add code here