ട്രമ്പിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ചിത്രീകരിച്ച മൈക്കിള്‍ മൂറിന്റെ ഡോ ക്യുമെന്ററി ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു

Sun,Sep 09,2018


ടൊറന്റോ: പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രമ്പിനെ അഡോള്‍ഫ്‌ ഹിറ്റ്‌ലറിനോടുപമിച്ച്‌ പ്രശസ്‌ത സംവിധായകന്‍ മൈക്കള്‍ മൂര്‍ ചിത്രീകരിച്ച മൈക്കിള്‍ മൂറിന്റെ ഡോ ക്യുമെന്ററി ഫാരന്‍ഹീറ്റ്‌ 11/9 ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു. 1930-ല്‍ ജര്‍മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ അധികാരത്തിലേക്കു ഉയര്‍ന്നു വന്നതിനു സമാനമായിട്ടാണ്‌ ട്രമ്പ് അധികാരത്തിലെത്തിയതെന്ന് ഡോക്യുമെന്ററി പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച്‌ വൈറ്റ്‌ഹൗസിന്റെ പ്രതികരണം ഉണ്ടായിട്ടില്ല.

ഡോക്യുമെന്ററിയുടെ ഒരു ഘട്ടത്തില്‍ ഹിറ്റ്‌ലറുടെ റാലികളുടെ വീഡിയോടൊപ്പം ചരിത്ര പശ്‌ചാത്തലം അവതരിപ്പിച്ചുകൊണ്ടുള്ള സംഭാഷണ ശകലങ്ങള്‍ നല്‍കിയിട്ടുണ്ട്. ട്രമ്പ്‌ എന്ന കുഴപ്പം എങ്ങനെ ഞങ്ങള്‍ക്കിടയില്‍ കടന്നുവന്നെന്നും ഇതിനെ എങ്ങനെ പുറത്താക്കാന്‍ കഴിയുമെന്നും ഞങ്ങള്‍ ചിന്തിക്കുകയാണെന്നുമുള്ള ലിബറല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരോട്‌ സംസാരിക്കുന്നതും ഡോക്യുമെന്ററിയില്‍ കാണിക്കുന്നുണ്ട്.

അമേരിക്കക്കാര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമായിട്ടാണ്‌ മൂര്‍ ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്‌. ഞങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള സമരത്തിലാണ്‌ തങ്ങള്‍, അടുത്ത എതാനും വര്‍ഷങ്ങളില്‍ ട്രമ്പിന്റെ കീഴില്‍ രാജ്യത്ത്‌ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നു ആര്‍ക്കും മനസിലാക്കാന്‍ കഴിയുന്നില്ലെന്നും എന്തായാലും നിരാശമാത്രമാണ്‌ ഫലമെന്നും മൂര്‍ പറഞ്ഞു.

Other News

  • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
  • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
  • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
  • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here