നാഫ്ത്ത: ക്രിസ്റ്റിയ ഫ്രീലാന്റ് റോബര്‍ട്ട് ലൈറ്റ്ത്തിസറുമായി ചര്‍ച്ച നടത്തി

Tue,Sep 11,2018


ഓട്ടവ: നാഫ്ത്ത കരാര്‍ പുതുക്കുന്നതിന്റെ ഭാഗമായി കനേഡിയന്‍ വിദേശകാര്യവകുപ്പ് മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് യു.എസ് വ്യാപാരപ്രതിനിധി റോബര്‍ട്ട് ലൈറ്റ്ത്തിസറുമായി കൂടിക്കാഴ്ച നടത്തി. വാഷിങ്ടണില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞഒരുവര്‍ഷത്തോളമായി തുടരുന്ന ചര്‍ച്ച സമവായമാകാത്തതിനെ തുടര്‍ന്ന് നീണ്ടുപോകുന്നതിനിടയിലാണ് കൂടിക്കാഴ്ച. നേരത്തെ നാഫ്ത്തയിലെ മറ്റൊരംഗമായ മെക്‌സിക്കോ ഉപാദികള്‍ അംഗീകരിച്ചുകൊണ്ട് യു.എസുമായി പുതിയ കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍ കാനഡയും യു.എസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തുടരുകയാണ്.

കോണ്‍ഗ്രസില്‍ വോട്ടിനിടുന്നതിനായി എത്രയും പെട്ടെന്ന് കരാര്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് യു.എസ് ആവശ്യപ്പെടുമ്പോള്‍ സെപ്തംബര്‍ അവസാനം വരെ തീരുമാനമെടുക്കാന്‍ സമയം വേണമെന്നാണ് കാനഡ പറയുന്നത്. ഡോണള്‍ഡ് ട്രമ്പ് നിശ്ചയിക്കുന്ന അമേരിക്കന്‍ പക്ഷത്തിന്റെ അജണ്ട ചര്‍ച്ചകളില്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം പുതിയൊരു കരാര്‍ ഉണ്ടായാലും അത് ഉപഭോക്താക്കള്‍ക്ക് ആത്യന്തികമായി ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുഎസിന്റെ സംരക്ഷണ നടപടികള്‍ ചിലവുകള്‍ ഉയര്‍ത്തുകയും അനിശ്ചിതത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതായും നിലവിലുള്ള സ്ഥിതിയെ അപേക്ഷിച്ചു ഉപഭോക്താക്കള്‍ കൂടുതല്‍ വഷളായ അവസ്ഥ അവര്‍ക്കു അനുഭവപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യുഎസിന് അനുകൂലമായ കരാര്‍ രൂപപ്പെടുത്തുന്നതിനാണ് ട്രമ്പ് ശ്രമിക്കുന്നത്. ഉദാഹരണത്തിന് വ്യാപാര തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിനുള്ള സംവിധാനമേ വേണ്ടാ എന്ന നിലപാടിലാണ് ട്രമ്പ്. അത് കൂടാതെ പറ്റില്ല എന്ന നിലപാടാണ് കാനഡയുടേത്.

Other News

 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
 • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
 • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
 • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
 • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
 • ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നാല്‍പത്തിമൂന്നാം വയസ്സിലേക്ക്
 • ഇന്ത്യയിൽ സന്ദർശത്തിനെത്തിയ കനേഡിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി
 • Write A Comment

   
  Reload Image
  Add code here