റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച

Thu,Sep 13,2018


ടൊറന്റോ:കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച രണ്ടു മണിക്ക് ടൊറന്റോയിലെ കിപ്ലിംഗ് അവന്യൂയിലുള്ള സി.എസ് ഐ ചര്‍ച്ചില്‍ നടക്കും. എസക്കിയേല്‍ ഒന്ന് മുതല്‍ നാല്‍പത്തിയെട്ട് അദ്ധ്യായങ്ങളും അപ്പസ്‌തോല പ്രവര്‍ത്തനങ്ങളിലെ മുഴുവന്‍ അദ്ധ്യായങ്ങളും ആസ്പദമാക്കിയായിരിക്കും ക്വിസ് നടത്തുക.

ബൈബിളിന്റെ എന്‍.ആര്‍.എസ് .വി., സത്യവേദ പുസ്തകം, പി.ഓ.സി., പതിപ്പുകളാണ് ചോദ്യോത്തരങ്ങള്‍ക്കായി പരിഗണിക്കുന്നത്. ബൈബിള്‍ ക്വിസ്സില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 ന് അഞ്ചു മണിക്ക് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. ഒരു പള്ളിയില്‍ നിന്നും ഒരു ടീമിനെയായിരിക്കും തെരഞ്ഞെടുക്കുക.

ഒരു ടീമില്‍ പരമാവധി മൂന്നു അംഗങ്ങളാവാം. ഒന്നും രണ്ടും, മൂന്നും സ്ഥാനക്കാരായ മത്സര വിജയികള്‍ക്ക് റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ട്രോഫികള്‍ സമ്മാനമായി ലഭിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ സെക്രട്ടറി തോമസ് തോമസുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: 416-845-8225.

ഇമെയില്‍: tomktom@hotmail.com. 'ബൈബിള്‍ ക്വിസ് രജിസ്‌ട്രേഷന്‍' എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയും ടീം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Other News

 • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
 • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
 • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
 • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
 • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
 • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
 • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
 • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
 • ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നാല്‍പത്തിമൂന്നാം വയസ്സിലേക്ക്
 • ഇന്ത്യയിൽ സന്ദർശത്തിനെത്തിയ കനേഡിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി
 • Write A Comment

   
  Reload Image
  Add code here