സേക്രട്ട് ഹാര്‍ട്ട് കാത്തലിക് മിഷന് ഉദ്ഘാടനം ഒക്ടോബര്‍ 14 ന്
Fri,Oct 05,2018

ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് കാത്തലിക് മിഷന് ഉദ്ഘാടനം ഒക്ടോബര്‍ 14 വൈകീട്ട് 5 ന് അഭിവന്ദ്യ മാര്‍ജോസ് കല്ലുവേലില്‍ പിതാവ് ഉദ്ഘാടനം ചെയ്യും. ഷിക്കാഗോ ക്നാനായ റീജിയണല്‍ വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍, റവ.ഫാദര്‍ തോമസ് മുളവനാല്‍ തുടങ്ങിയവരും സന്നിഹിതരായിരിക്കും.4.45 ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം നല്‍കും. 5 ന് വിശുദ്ധ കുര്‍ബാനയും മാമോദിസയും 6.45 ന് പൊതുസമ്മേളനം. 8 ന് സ്നേഹവിരുന്ന്.