യോര്‍ക്ക് മലയാളി അസോസിയേഷന്റെ 'സാന്ത്വനം'

Fri,Oct 05,2018


ന്യൂമാര്‍ക്കറ്റ്: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി വൈ.എം.എ സംഘടിപ്പിച്ച സാന്ത്വനം പരിപാടി നടന്നു.സെപ്തം. 29 ശനിയാഴ്ച മാര്‍ക്കം വിക്‌റ്റോറിയ സ്‌ക്വയര്‍ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്. വൈകിട്ട് 6.30 മൗനപ്രാര്‍ത്ഥനക്കു ശേഷം പ്രസിഡന്റ് ജയ്‌സണ്‍ ജോസഫിന്റെ ഉദ്ഘാടന പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.

മാജിക്ക് ഷോ, സംഘനൃത്തം, ഫ്യൂഷന്‍ ഡാന്‍സ്, ടൊറന്റോയിലെ പ്രസിദ്ധരായ ഗായകരുടെ ഗാനങ്ങള്‍ തുടങ്ങിയവ പരിപാടികള്‍ക്ക് പൊലിമ നല്‍കി. ജോമി കരിയാമഠം, പ്രേം നാരായണ്‍ എന്നിവര്‍ എം.സിമാരായി പരിപാടികള്‍ നിയന്ത്രിച്ചു. പ്രോഗ്രാമിനിടെ നടത്തിയ റാഫിള്‍ അസോസിയേഷന്‍ ട്രഷറര്‍ തോമസ് വാഴപ്പള്ളി ആദ്യ ടിക്കറ്റ് കമ്മ്യൂണിറ്റി ലീഡര്‍ ജോബ്‌സണ്‍ ഈശോക്ക് നല്‍കിആരംഭിച്ചു. ടിക്കറ്റ് വില്‍പ്പന, സ്‌പോണ്‍സര്‍ഷിപ്പ്, റാഫിള്‍ എന്നിവയില്‍ നിന്നായി ഏകദേശം 10,000 ഡോളര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞതായി വൈ.എം.എ ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സായ മാത്യു മണത്തറ, സണ്ണി പഴയിടം എന്നിവര്‍ അറിയിച്ചു.

ജോസ് ജേക്കബ്, ബിജു പുത്തൂര്‍, സുനില്‍ തോമസ്, ശാലിനി മേനോന്‍, ഫൈസല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ വോളന്റീര്‍ സംഘങ്ങള്‍ ക്രമീകരിണങ്ങള്‍ കുറ്റമറ്റതാക്കി. പരിപാടികള്‍ വിജയിപ്പിക്കാന്‍ സഹകരിച്ച എല്ലാവരേയും പ്രത്യേകിച്ച് പ്രധാന സ്‌പോണ്‍സര്‍മാരായിരുന്ന കുര്യന്‍ സേവ്യര്‍, ഡോ. ആറ്റ്‌ലി എന്നിവരേയും പ്രസിഡന്റ് ജയ്‌സണ്‍ ജോസഫ്, സെക്രട്ടറി അനില്‍ ജോസ് എന്നിവര്‍ അഭിനന്ദിച്ചു.

Other News

 • ഗ്ലോബല്‍ സ്‌ക്കില്‍ സ്ട്രാറ്റജി സ്‌ക്കീം വഴി 24,000 വിദഗ്ധര്‍ കാനഡയിലെത്തി
 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • Write A Comment

   
  Reload Image
  Add code here