ഗുഡ് വിഷന്‍ മിനിസ്ട്രിസ് ഹാമില്‍ട്ടണ്‍ ഇന്റ്റര്‍ ചര്‍ച്ച് ടാലന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി

Mon,Oct 08,2018


ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുഡ് വിഷന്‍ മിനിസ്ട്രിസ് നേതൃത്വം നല്‍കുന്ന ഇന്റര്‍ ചര്‍ച്ച് ടാലന്റ് ടെസ്റ്റിന് അനുഗ്രഹീത സമാപ്തി. സെപ്റ്റംബര്‍ 29 നു രാവിലെ 9 .30 മുതല്‍ വൈകുന്നേരം 5.30 വരെ കാല്‍വിന്‍ ക്രിസ്ത്യന്‍ സ്‌ക്കൂളില്‍ വെച്ച് നടത്തപ്പെട്ട ടാലന്റ് ടെസ്റ്റില്‍ ടൊറന്റോയിലെ 13 സഭകളില്‍ നിന്ന് നിരവധിപേര്‍ പങ്കെടുത്തു ഗ്രേസ് വാലി ഗോസ്പല്‍ ചര്‍ച്ച് ഒന്നാം സ്ഥാനവും ഫിലാഡല്‍ഫിയ ഫെലോഷിപ്പ് ചര്‍ച്ച് , നയാഗ്ര പ്രെയര്‍ സെന്റര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

സബ് ജൂനിയേഴ്‌സ് (5-9), ജൂനിയേഴ്‌സ് (10-14), ഇന്റര്‍മീഡിയേറ്റ്‌സ്(15-19) യംഗ് അഡല്‍റ്റ്‌സ് (20-29) അഡല്‍റ്റ്‌സ്(30-54) സീനിയേഴ്‌സ്(55ന് മുകളില്‍) തുടങ്ങിയ വ്യത്യസ്ത ഗ്രൂപ്പുകളിലായി സംഗീതം,ഗ്രൂപ്പ് സോങ്,പ്രസംഗം ബൈബിള്‍ ക്വിസ്, ബൈബിള്‍ റഫറന്‍സ് തുടങ്ങിയവയായിരുന്നു മത്സരങ്ങള്‍.

ഹാമില്‍ട്ടണ്‍ മലയാളീ ക്രിസ്ത്യന്‍ അസംബ്ലി സീനിയര്‍ പാസ്റ്റര്‍ എബ്രഹാം തോമസ് ചീങ്കയില്‍ നേതൃത്വം നല്‍കി .

Other News

 • ഗ്ലോബല്‍ സ്‌ക്കില്‍ സ്ട്രാറ്റജി സ്‌ക്കീം വഴി 24,000 വിദഗ്ധര്‍ കാനഡയിലെത്തി
 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • Write A Comment

   
  Reload Image
  Add code here