" />

നടന്‍ വിജയ് കുടുംബത്തോടൊപ്പം ടൊറന്റോയില്‍

Tue,Oct 09,2018


ടൊറന്റോയിലെ മാളിൽ മകൾ സാഷയ്ക്കൊപ്പം ഭക്ഷണം കഴിക്കാനിരിക്കുന്ന വിജയ്‌യുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയാണ് ആരാധകർ. പുറത്തുവന്ന ചിത്രങ്ങളിൽ ഒന്നിൽ വിജയ് മുഖം പാതി മറച്ചിരിക്കുന്നുണ്ട്. സ്വകാര്യത നഷ്ടമാകാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് ആരാധകർ പറയുന്നത്.

പുറത്തുവന്ന വീഡിയോയിൽ രണ്ടു യുവാക്കളോട് വിജയ് സംസാരിക്കുന്നതും കാണാം. യുവാക്കളോട് കൈകൾ കൂപ്പിയാണ് വിജയ് സംസാരിക്കുന്നത്. സംസാരത്തിനൊടുവിൽ യുവാക്കൾക്ക് വിജയ് ഹസ്തദാനം നൽകുകയും ചെയ്യുന്നുണ്ട്.

വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം അഭിനയിച്ചിട്ടുണ്ട്. ദിവ്യ സാഷ തെരി സിനിമയിൽ വിജയ്‌യുടെ മകളായി അഭിനയിച്ചിട്ടുണ്ട്.

സർക്കാർ സിനിമ പൂർത്തിയാക്കിയ വിജയ് അടുത്ത സിനിമയിൽ ഭാഗമാകുന്നതിനു മുൻപായി ചെറിയൊരു ബ്രേക്ക് എടുത്തിരിക്കുകയാണ്. കുടുംബത്തിനൊപ്പം കാനഡയിൽ ഈ ബ്രേക്ക് ആസ്വദിക്കുകയാണ് വിജയ്.

Other News

  • സിആര്‍എ ഫോണ്‍ സ്‌കാം; ഇന്ത്യന്‍ യുവാക്കള്‍ കാനഡയില്‍ നടത്തിയ വന്‍ സൈബര്‍ തട്ടിപ്പ്‌
  • വാവേ: ഇറാൻ ഉപരോധനിയമം ലംഘിച്ചതിന് മെങ്ങിന്റെ പേരിൽ കുറ്റം
  • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
  • മെങ്​ വാന്‍ഷോവിന്​ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ
  • ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
  • ഹുവാവെയ് ഉയര്‍ത്തുന്ന ഭീഷണി കാനഡ അവഗണിക്കുന്നു
  • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
  • ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു
  • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
  • Write A Comment

     
    Reload Image
    Add code here