കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ തലയോട്ടിയില്‍ കാന്‍സര്‍ ബാധിച്ച നായയ്ക്കു പുത്തന്‍ ജീവിതം നല്‍കി

Tue,Oct 09,2018


കനേഡിയന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ചേര്‍ന്നു തലയോട്ടിയില്‍ കാന്‍സര്‍ ബാധിച്ച 9 വയസ് പ്രായമുള്ള പെണ്‍നായയ്ക്കു പുത്തന്‍ ജീവിതം നല്‍കി. ത്രീഡി പ്രിന്റിങ്(ബയോപ്രിന്റിങ്) വഴിയാണു വൈദ്യശാസ്ത്രം നായക്കുട്ടിക്കു കാന്‍സര്‍ വിമുക്തജീവിതം സമ്മാനമായി നല്‍കിയത്. നായയുടെ കാന്‍സര്‍ ബാധിച്ച തലയോട്ടി നീക്കം ചെയ്തശേഷം പുതിയതു വച്ചുപിടിപ്പിക്കുകയായിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ഗുല്‍ഫസ് ഓന്റാറിയോ വെറ്റിനറി കോളേജിലെ ഓങ്കോളജിസ്റ്റും വെറ്റിനറി സര്‍ജനുമായ ഡോ. മിഖായേല ഓബ്ലാക്കാണ് ഈ വലിയ ഉദ്യമത്തിനു പിന്നില്‍.

നായയുടെ കാന്‍സര്‍ ബാധിച്ച തലയോട്ടി നീക്കം ചെയ്ത് അവിടെ ത്രീഡി പ്രിന്റഡ് പ്ലെയ്റ്റ് വഴി നായക്കു നഷ്ടപ്പെട്ട തലയോട്ടി മാറ്റി സ്ഥാപിക്കുകയായിരുന്നു. മെഡിക്കല്‍ ടെക്ക്‌നോളജിക്കല്‍ കമ്പനിയായ ആഡിസ് ആണ് ത്രീഡി പ്രിന്റിങ് പ്ലേറ്റ് വഴി നായയ്ക്കു തലയോട്ടി നിര്‍മ്മിച്ചു നല്‍കിയത്.

ത്രീഡി പ്രിന്റിങ് ഉപയോഗിച്ച് നായയ്ക്കായി തയാറാക്കിയ തലയോട്ടി തലയുടെ മുന്‍ഭാഗത്തായിരുന്നു ട്യൂമറുണ്ടായത്. ട്യൂമര്‍ നായയുടെ തലച്ചോറും കണ്ണും അപകടത്തിലാക്കുന്ന വിധം വളര്‍ന്നു തുടങ്ങിയിരുന്നു. ഇതേതുടര്‍ന്നു ഡോക്ടര്‍ ഫോട്ടേടൈപ്പിങ്ങും ത്രീഡിപ്രിന്റും ഉപയോഗിച്ച് നായയുടെ ട്യൂമര്‍ മാപ്പ് ചെയ്തു. ശേഷം ശസ്ത്രക്രിയയിലൂടെ പഴയ തലയോട്ടി നീക്കം ചെയ്ത് നായയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ തലയോട്ടി പകരം വയ്ക്കുകയായിരുന്നു.

Other News

 • ഗ്ലോബല്‍ സ്‌ക്കില്‍ സ്ട്രാറ്റജി സ്‌ക്കീം വഴി 24,000 വിദഗ്ധര്‍ കാനഡയിലെത്തി
 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • Write A Comment

   
  Reload Image
  Add code here