കളിക്കൂട്ടം കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം - ഒന്നാം ഘട്ടം ഔദ്യോഗിക ഉദ്ഘാടനം 13 ന് എറണാകുളം വടക്കന്‍ പറവൂരില്‍

Wed,Oct 10,2018


കളിക്കൂട്ടം കേരള പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗം- ഒന്നാം ഘട്ടംഔദ്യോഗികമായി ഈ മാസം 13 ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ നടത്തപ്പെടും ,കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ എറണാകുളം ജില്ലാ കമ്മിറ്റിയുടെ സംയുക്ത സഹകരണത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത് . പട്ടണം ഗവണ്മെന്റ് എല്‍ .പി സ്‌കൂളില്‍ വച്ച് നടക്കുന്ന ചടങ് വി ഡി .സതീശന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും കിടക്ക വിതരണോദ്ഘാടനം കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദ് നിര്‍വ്വഹിക്കും.സാമ്പത്തിക സഹായ വിതരണം കെജിഒയു സംസ്ഥാന പ്രസിഡന്റ് എസ് അജയന്‍ നിര്‍വഹിക്കും , ചലച്ചിത്ര താരം രാജാ മണി മുഖ്യ അതിഥിയാകുന്ന ചടങ്ങില്‍ എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ മുഹമ്മദ് വൈ സഫിറുള്ള ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തും.സഹായ വിതരണം നടത്തുന്ന സ്‌കൂ ളിലെ പ്രധാന അധ്യാപകര്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ആര്‍ സൈജന്‍ കൂടാതെ ,പ്രാദേശിക ജന പ്രതിനിധികളും സംഘടനാ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

ആഗസ്ത് 26 ന് വിപുലമായ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടിരുന്ന ഓണാഘോഷം കേരളത്തെ ദുരിതത്തിലാക്കിയ മഹാ പ്രളയത്തിന്റെ സാഹചര്യത്തില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ ഫണ്ട് സ്വരൂപണ പരിപാടിയായി നടത്തുകയായിരുന്നു .

മെഗാ സ്‌പോണ്‍സര്‍ ജിഷ ആന്റണി , കൂടാതെ ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ റിക്കി മാല്‍ഹി & ഷിന്‍ട ബുള്ളര്‍ തുടങ്ങി മറ്റു സ്‌പോണ്‍സര്‍മാരായ ബോബന്‍ ജെയിംസ് ,ജോണ്‍സ്,പയസ് ജോസഫ് ,പൗലോസ് കെ വര്‍ഗീസ് , സോണി മങ്കിടി എന്നിവരെ അഭിനന്ദിക്കുന്നതായി കളിക്കൂട്ടം ഭാരവാഹികള്‍ പറഞ്ഞു. വടം വലി മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം ബ്രദേഴ്‌സ് എടീമും രണ്ടാം സമ്മാനം നേടിയ ലണ്ടന്‍ ടൈഗേഴ്‌സ് ഉം തിരുവാതിര മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ ഓര്‍മ മുദ്ര ടീമും സമ്മാന തുക കളിക്കൂട്ടം ഫണ്ടിലേക്ക് സംഭാവന നല്‍കിയിരുന്നു.മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ സഹകരണം വിലമതിക്കാത്തതായിരുന്നുവെന്നും കളിക്കൂട്ടം ഭാരവാഹികള്‍ പറഞ്ഞു.

ഒന്നാം ഘട്ട പദ്ധതികള്‍

കളിക്കൂട്ടം സമാഹരിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് പ്രളയം നാശം വിതച്ച വടക്കന്‍ പറവൂരിലെ 2 ഗവണ്‍മെന്റ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും കിടക്ക വിതരണം
കക്ക വാരി ഉപജീവനം നടത്തിയിരുന്ന കുട്ടനാടന്‍ സ്വദേശിക്ക് പ്രളയത്തില്‍ നഷ്ട്ടപ്പെട്ട വഞ്ചിക്ക് പകരം മറ്റൊന്ന് വാങ്ങാന്‍ സാമ്പത്തിക സഹായം.
രണ്ടാം ഘട്ട പരിപാടി വിവരങ്ങള്‍ ഉടന്‍ അറിയിക്കുന്നതായിരിക്കും .

Other News

 • ശബരിമലയിലെ ആചാരങ്ങളും പാരമ്പര്യ രീതികളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കാനഡയില്‍ നാമജപയാത്ര
 • റൗണ്ട് സ്ക്വയർ സമ്മേളനത്തിൽ ഐ.എസ്.ജി. വിദ്യാർഥികൾ
 • മേയറായി വീണ്ടും തെരഞ്ഞെടുക്കുന്ന പക്ഷം വാര്‍ഷിക സ്വത്ത് നികുതി മൂന്ന് ശതമാനമാക്കുമെന്ന് ജിം വാള്‍ട്‌സണ്‍
 • കാനഡയുടെ വലിയ നഗരങ്ങളില്‍ തൊഴില്‍ വളര്‍ച്ച കുറയുന്നു
 • 10 കോടി ലോട്ടറിയടിച്ചു; ടിക്കറ്റ് ജീന്‍സിന്റെ പോക്കറ്റില്‍, അറിഞ്ഞത് 10 മാസത്തിനു ശേഷം
 • ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠ
 • മലയാളി അസോസിയേഷനുകള്‍ ഒറ്റക്കെട്ടായി പ്രളയം ദുരിതര്‍ക്കായി ധനശേഖരണം നടത്തുന്നു
 • വീടിന്റെ കൈപ്പുണ്യം വിളമ്പി എംകെഎ 'പാഥേയം'
 • കാനഡ എക്‌സാര്‍ക്കേറ്റ് ഇനി ശാക്തീകരണ ഘട്ടത്തിലേക്ക്
 • ആന്‍ഡ്രൂ ഷീറിന്റെ ഇന്ത്യാ സന്ദര്‍ശനം; ജസ്റ്റിന്‍ ട്രൂഡോയേക്കാള്‍ വേഗത്തില്‍ പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തി
 • Write A Comment

   
  Reload Image
  Add code here