സൗദിയ്ക്ക് വേണ്ടി ചാരപ്പണി; ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ സ്ഥാപനത്തിനെതിരെ മോണ്ട്രിയോളില്‍ കേസ്

Tue,Dec 04,2018


മോണ്ട്രിയോള്‍: സൗദിയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ സ്ഥാപനമായ എന്‍.എസ്. ഒ ഗ്രൂപ്പിനെതിരെ മോണ്ട്രിയോളില്‍ കേസ്. സൗദി വിമതനും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായ ഉമര്‍ അബ്ദുള്‍ അസീസാണ് പരാതി ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍.എസ്.ഒ ഗ്രൂപ്പ് തന്റെ ഫോണ്‍ ചോര്‍ത്തി സൗദിക്ക് വിവരങ്ങള്‍ കൈമാറുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഹര്‍ജി പറയുന്നത്.

സമാനമായ രീതിയിലാണ് ഈ കമ്പനി യു.എ.ഇ, മെക്‌സിക്കോ തുടങ്ങിയ രാഷ്ട്രങ്ങളിലെ വിമതരുടെയും ആക്ടിവിസ്റ്റുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ചോര്‍ത്തി സര്‍ക്കാറുകളെ സഹായിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇസ്രായേല്‍ സര്‍ക്കാറിന്റെ സാങ്കേതിക വിദ്യകള്‍ വിദേശ ശക്തികള്‍ക്ക് വില്‍ക്കാന്‍ എന്‍.എസ്.ഒ ഗ്രൂപ്പിന് ലൈസന്‍സുണ്ട്. ഈ രാഷ്ട്രങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തിപ്പെടുന്നത് ഗള്‍ഫ് അറബ് രാഷ്ട്രങ്ങളുമായുള്ള ഈ കമ്പനിയുടെ ബന്ധം വെളിവാക്കുന്നതാണെന്നും ഹര്‍ജി പറയുന്നു.

വാട്‌സാപ്പ് പോലുള്ള ആപ്പുകള്‍ ഹാക്ക് ചെയ്യാന്‍ കഴിയുന്ന എന്‍.എസ്.ഒ പെഗാസസ് സോഫ്റ്റുവെയറിനെ റിയാദും അബ്ദുദാബിയുമൊക്കെ തങ്ങളെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഒരു മനുഷ്യാവകാശ സംഘടനവര്‍ത്തകന്റെ വിവരങ്ങള്‍ ചോര്‍ത്താന്‍ സൗദി അറേബ്യ എന്‍.എസ്.ഒ ടെക്‌നോളജിയെ ഉപയോഗിച്ചെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലും ആരോപിച്ചു. എന്‍.എസ്.ഒയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്നും ആംനസ്റ്റി അറിയിച്ചു.

Other News

 • സിആര്‍എ ഫോണ്‍ സ്‌കാം; ഇന്ത്യന്‍ യുവാക്കള്‍ കാനഡയില്‍ നടത്തിയ വന്‍ സൈബര്‍ തട്ടിപ്പ്‌
 • വാവേ: ഇറാൻ ഉപരോധനിയമം ലംഘിച്ചതിന് മെങ്ങിന്റെ പേരിൽ കുറ്റം
 • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
 • മെങ്​ വാന്‍ഷോവിന്​ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ
 • ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
 • ഹുവാവെയ് ഉയര്‍ത്തുന്ന ഭീഷണി കാനഡ അവഗണിക്കുന്നു
 • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
 • ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു
 • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
 • Write A Comment

   
  Reload Image
  Add code here