ജോലി ചെയ്യുന്ന സ്ഥാപനം കത്തിയമരുന്നത് സഹിക്കാനായില്ല; മലയാളി വനിതയുടെ കണ്ണുനീര്‍ കനേഡിയന്‍ ചാനലില്‍ വാര്‍ത്തയായി

Tue,Dec 04,2018


ജോലി ചെയ്യുന്ന റസ്‌റ്റോറന്റ് കണ്‍മുന്നില്‍ കത്തിയമരുന്നത് കണ്ട മലയാളി വനിതയുടെ ദു:ഖത്തില്‍ പങ്കുചേരുകയാണ് ഓരോ കനേഡിയനും. എരുമേലി കൊരട്ടി വെട്ടിക്കൊമ്പില്‍ രാജേന്ദ്രന്റെ മകള്‍ അയനയാണ് താന്‍ ജോലി ചെയ്യുന്ന ഒക്ടോവയിലെ ലിങ്കന്‍ഫീല്‍ഡ്‌സ് വെന്‍ഡീസ് റസ്റ്ററന്റിന് തീപിടിച്ചപ്പോള്‍ സങ്കടം സഹിക്കാനാകാതെ തീ കെടുത്താനായി കിണഞ്ഞു പരിശ്രമിച്ചത്.

വെളുപ്പിനാണു റസ്റ്ററന്റിനു തീപിടിച്ചത്. സംഭവം അറിയാതെ റസ്റ്ററന്റിലേക്കു പോയ അയന, ജോലി ചെയ്യുന്ന സ്ഥാപനം കത്തിയമരുന്നതു കണ്ട് അവിടേക്ക് ഓടിയെത്താന്‍ ശ്രമിക്കുകായിരുന്നു. എന്നാല്‍ അപകട മുന്നറിയിപ്പുമായി പൊലീസ് തടഞ്ഞു. മണിക്കൂറുകളോളം തീ കത്തിപ്പടരുന്നതിന് അയന സാക്ഷിയായി. അയനയുടെ സങ്കടം കണ്ടതോടെ അവിടത്തെ പ്രമുഖ ചാനലായ ഒക്ടോവ സിറ്റിസന്‍ പ്രവര്‍ത്തകര്‍ മെഗാന്‍ ഗില്ലിസ്, ബ്ലയര്‍ ക്രോഫോര്‍ഡ് എന്നിവര്‍ അടുത്തെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു.

റസ്റ്ററന്റിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പറഞ്ഞതും അയനയുടെ പ്രതികരണവും വലിയ വാര്‍ത്തയാവുകയും ചെയ്തു. റസ്റ്ററന്റിന്റെ പിന്‍ഭാഗത്തെ അടുക്കളയില്‍ നിന്നാണു തീ പടര്‍ന്നത്. കോയമ്പത്തൂരില്‍ ബിബിഎയും ബിസിനസ് മാനേജ്‌മെന്റും പഠിച്ച ശേഷം 3 മാസം മുന്‍പാണു ബിസിനസ് മാനേജ്‌മെന്റ് പഠനത്തിനു അയന കാനഡയിലേക്കു പുറപ്പെട്ടത്. ഒരു മാസം മുന്‍പ് അയനയ്ക്ക് ഒക്ടോവയിലെ ലിങ്കന്‍ഫീല്‍ഡ്‌സ് വെന്‍ഡീസ് റസ്റ്ററന്റില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ജോലിയും ലഭിച്ചു.

റസ്റ്ററന്റിലെ ഏക ഇന്ത്യക്കാരിയാണ് അയന. ഹോട്ടല്‍ അധികൃതരുടെയും ജീവനക്കാരുടെയും പ്രീതി പിടിച്ചുപറ്റാന്‍ അയനയ്ക്ക് കഴിഞ്ഞിരുന്നു.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here