പരിശുദ്ധാത്മാവിന്റെ അഗ്‌നി കെടാതെ സൂക്ഷിക്കണം: കർദിനാൾ കോളിൻസ്

Wed,Dec 05,2018


ടൊറന്റോ: മാമ്മോദീസായിലൂടെയും പൗരോഹിത്യസ്വീകരണത്തിലൂടെയും ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അഗ്‌നി അണഞ്ഞുപോകാതെ വൈദികർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ടൊറന്റോ ആർച്ച്ബിഷപ്പ് കർദിനാൾ തോമസ് കോളിൻസ്. പരിശുദ്ധാത്മാവിന്റെ ജ്വാല അണഞ്ഞുപോകുന്ന വൈദികരെയും ബിഷപ്പുമാരെയും തിന്മയുടെ ശക്തികൾ ആവരണം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന ഓർമപ്പെടുത്തലോടെയായിരുന്നു മുന്നറിയിപ്പ്. അതിരൂപതാതല വൊക്കേഷൻ ഡയറക്ടർമാരുടെ വാർഷികസമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു കർദിനാൾ. ലോകത്തിന്റെയും മാംസത്തിന്റെയും ആശ്ലേഷത്തിൽ കുടുങ്ങിക്കിടക്കുന്ന വൈദികരും ബിഷപ്പുമാരും സെമിനാരി വിദ്യാർത്ഥികളും നാശത്തിന്റെ പാതയിലൂടെയാണ് ചരിക്കുന്നത്. അവരവരുടെ തന്നെ നാശത്തിനൊപ്പം അജഗണത്തിന്റെ നാശത്തിനുകൂടി ഇത് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അഗ്‌നിയുടെ നാല് സവിശേഷതകളുമായി വൈദികരുടെ ജീവിതവുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയത് ശ്രദ്ധേയമായി.

ബലിവസ്തുവിനെ അഗ്‌നി പൂർണമായി ദഹിപ്പിക്കുന്നതുപോലെ പുരോഹിതന്റെ ജീവിതം ദൈവത്തിനും ശുശ്രൂഷകൾക്കുമായി സമർപ്പിക്കണം. ബലിയുടെ അഗ്‌നി അണഞ്ഞുപോയ പുരോഹിതൻ തന്റെ തന്നെ ആഗ്രഹങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു. ബാഹ്യമായി എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുമ്പോഴും താൻ വളരണം യേശു കുറയണം എന്നായിരിക്കും ബലിയുടെ സ്‌നേഹാഗ്‌നി അണഞ്ഞുപോയ പുരോഹിതന്റെ ആഗ്രഹം.

അഗ്‌നിയുടെ ശുദ്ധീകരണ സ്വഭാവമാണ് അനുതാപത്തിനായുള്ള ആഗ്രഹവും ധാർമികതയെക്കുറിച്ചുള്ള വ്യക്തമായ ബോധ്യവും നൽകുന്നത്. നരകത്തിലേക്ക് നയിക്കുന്ന സന്തോഷങ്ങളിൽ മുഴുകുന്നതിൽനിന്ന് ഒരോരുത്തരും സ്വയം പിന്തിരിയാൻ പ്രത്യേക പദ്ധതികൾ രൂപീകരിക്കേണ്ട ആവശ്യമില്ല. അനുതപിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തിനാണ് വൈദികരും ബിഷപ്പുമാരും സാധാരണ വിശ്വാസികളും എപ്പോഴും കാതോർക്കേണ്ടത്.

സുവിശേഷത്തിനുവേണ്ടിയുള്ള എരിയുന്ന തീക്ഷണതയാണ് മൂന്നാമത്തെ അഗ്‌നി. ഒരു വ്യക്തി നിശബ്ദനാണോ കൂടുതൽ ഊർജസ്വലനാണോ എന്നത് ഇത് തിരിച്ചറിയാനുള്ള മാനദണ്ഡമല്ല. എന്നാൽ, ഈ അഗ്‌നി ഉള്ളിലുള്ളവർ വിശുദ്ധമായ ജീവിതം നയിക്കാനുള്ള ഉൾക്കടമായ ആഗ്രഹം പ്രകടിപ്പിക്കും. പുറപ്പാടിന്റെ പുസ്തകത്തിൽ വിവരിക്കുന്ന കത്തുന്ന മുൾപ്പടർപ്പ് മഹത്വത്തിന്റെയും രഹസ്യത്തിന്റയും അഗ്‌നിയാണ്. വ്യക്തിപരമായ വിളി തിരിച്ചറിയാൻ വൈദികരെ സഹായിക്കുകയും ദൈവാനുഭവത്തിലേക്ക് നയിച്ച്അവരെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണിതെന്നും കർദിനാൾ കൂട്ടിച്ചേർത്തു

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here