ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു

Wed,Dec 05,2018


ടൊറന്റോ:മുപ്പത്തിയൊന്നുകാരിയായ കനേഡിയൻ കൂട്ടുകാരി ആൻഡി ഓട്ടമിനെ 19-കാരിയായ ജാക്കിചാന്റെ മകള്‍ എറ്റ ഇങ് വിവാഹം ചെയ്തു. സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ എറ്റതന്നെ ഇക്കാര്യം പരസ്യപ്പെടുത്തി. വിവാഹസർട്ടിഫിക്കറ്റുമായി നിൽക്കുന്ന ഇരുവരുടെയും ചിത്രവും എറ്റ പങ്കുവെച്ചു. കാനഡയിലാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. എറ്റയുടെ ജന്മനാടായ ഹോങ്‍കോങ്ങിലാണ് ദമ്പതിമാർ ഇപ്പോഴുള്ളത്.

നമുക്കെല്ലാവർക്കും വേദനകളുണ്ടാകും. എന്നാൽ, സ്നേഹത്തെക്കുറിച്ച് നിങ്ങൾക്ക് സ്വപ്നം കാണാനാകുന്നുണ്ടെങ്കിൽ നിങ്ങളത് കണ്ടെത്തുകതന്നെ ചെയ്യും -വിവാഹചിത്രത്തിനൊപ്പം സൂപ്പർതാരം ജാക്കിചാന്റെ മകൾ എറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ജാക്കിചാന്റെ വിവാഹേതരബന്ധത്തിലെ മകളാണ് എറ്റ. മുൻ സൗന്ദര്യറാണി എലെയ്ൻ ഇങ്ങാണ് അമ്മ.

സ്വവർഗാനുരാഗത്തെ വീട്ടുകാർ എതിർത്തതോടെ വീടുവിട്ടിറങ്ങേണ്ടിവന്നെന്നും തെരുവിലും പാലത്തിനടിയിലുമാണ് മാസങ്ങളായി കഴിയുന്നതെന്നും എറ്റ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു.

Other News

 • തീവ്രവാദത്തിന്നെതിരെ പാക്കിസ്ഥാൻ കോൺസുലേറ്റ് ആഫീസിനു മുൻപിൽ ഇന്ത്യൻ ജനതയുടെ പ്രതിഷേധം
 • കാനഡയിലെ പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ഓഫീസിനു മുമ്പില്‍ ഇന്ത്യന്‍ ജനതയുടെ വന്‍ പ്രതിഷേധം
 • ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ ലോകമെമ്പാടും പ്രചരിപ്പിച്ച കുപ്രസിദ്ധ ശബ്ദത്തിന് ഉടമ കനേഡിയന്‍ പൗരന്‍!
 • ഒറ്റ പ്രസവത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി !
 • ലാവ്‌ലിന്‍ മാതൃരാജ്യത്തും രാഷ്ട്രീയ ഭൂകമ്പമുണ്ടാക്കുന്നു; ട്രൂഡോ സര്‍ക്കാറിലെ മന്ത്രി രാജി വച്ചു
 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • Write A Comment

   
  Reload Image
  Add code here