ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു

Wed,Dec 05,2018


സാസ്‌കറ്റൂണ്‍ (കാനഡ): ഏഴു വയസുള്ള ഗ്രേസനും, പത്തു വയസുള്ള മൂത്ത സഹോദരന്‍ കിയാനും അവരടെ സമപ്രായത്തിലുള്ള ഒരു കുട്ടിയും ചെയ്യാന്‍ സാധ്യതയില്ലാത്ത കാര്യം ചെയത് വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു. സാസ്‌കറ്റൂണില്‍ താമസിക്കുന്ന വല്യമ്മ പാറ്റി ചാറ്റേഴന്റെ വീട്ടിലെത്തിയ കുരുന്നുകള്‍ ടിവിയില്‍ സിനിമ കാണാന്‍ ഒരുങ്ങുകയായിരുന്നു. ഇതനിടെ ഹൃദ്രോബബാധയുണ്ടായി വല്യമ്മ കുഴഞ്ഞു വീണപ്പോള്‍ കരുന്നുകള്‍ ഭയന്നു കരയുകയല്ല ചെയ്തത്.
അഞ്ചു മാസം മുമ്പ് നഴ്‌സായ അമ്മ ലീ ചാറ്റേഴ്‌സണ്‍ സി.പി.ആര്‍ എങ്ങിനെ നല്‍കണമെന്ന കാര്യമാണ് അവരുടെ ചിന്തയില്‍ വന്നത്. തെല്ലും സമയം കളയാതെ ഇരുവരും വല്യമ്മയ്ക്ക് സി.പി.ആര്‍ നല്‍കാന്‍ തുടങ്ങി. ഇതനിടെ 911 വിളിക്കാനും അവര്‍ മറന്നില്ല. ആംബുലന്‍സ് എത്തുന്നതു വരെ എമര്‍ജന്‍സി പ്രൊസീജിയര്‍ അവര്‍ തുടര്‍ന്നു. പേടിച്ചു പോയെങ്കിലും വല്യമ്മയെ മരണത്തിനു വിട്ടു കൊടുക്കാന്‍ ഞങ്ങള്‍ തയാറല്ലായിരുന്നുവെന്നാണ് ഗ്രേസന്‍ ഇതേപ്പറ്റി പ്രതികരിച്ചത്. ഡെയ്‌ലി മെയിലില്‍ ഇവരെപ്പറ്റി വാര്‍ത്ത വന്നതോടെ കുരുന്നുകള്‍ ഹീറോകളായി മാറി.
കടുത്ത ഹൃദ്രോഗബാധയാണ് പാറ്റിക്ക് ഉണ്ടായതെങ്കിലും ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ ലഭിച്ചതു കൊണ്ടും, സമയത്തിന് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതും കൊണ്ടും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. കൊച്ചുമക്കളാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് വല്യമ്മ പറഞ്ഞു. സാസ്‌കറ്റൂണിലുള്ള മെഡീവ് ഹെല്‍ത്ത് സര്‍വീസസ് കുരുന്നുകളെ പുരസ്‌കാരം നല്‍കി ആദരിച്ചു.

Other News

  • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
  • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
  • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
  • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
  • പരിശുദ്ധാത്മാവിന്റെ അഗ്‌നി കെടാതെ സൂക്ഷിക്കണം: കർദിനാൾ കോളിൻസ്
  • കനേഡിയൻ നയതന്ത്ര പ്രതിനിധികൾക്കു നേരെയും ക്യൂബയിൽ രഹസ്യ ആയുധ ആക്രമണം
  • ജോലി ചെയ്യുന്ന സ്ഥാപനം കത്തിയമരുന്നത് സഹിക്കാനായില്ല; മലയാളി വനിതയുടെ കണ്ണുനീര്‍ കനേഡിയന്‍ ചാനലില്‍ വാര്‍ത്തയായി
  • സൗദിയ്ക്ക് വേണ്ടി ചാരപ്പണി; ഇസ്രായേല്‍ സോഫ്റ്റ് വെയര്‍ സ്ഥാപനത്തിനെതിരെ മോണ്ട്രിയോളില്‍ കേസ്
  • കാനഡയില്‍ മുസ്‌ലീങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങള്‍ 207% വര്‍ധിച്ചെന്ന് മുസ്ലിം മാധ്യമങ്ങള്‍; ഇരവാദം മുഴക്കി വിഘടനവാദം പ്രോത്സാഹിപ്പിക്കുകയാണെന്ന് വിമര്‍ശനം
  • സുവര്‍ണ്ണ ജൂബിലി നിറവില്‍ ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക
  • Write A Comment

     
    Reload Image
    Add code here