ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക

Thu,Dec 06,2018


ടൊറന്റോ: അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തില്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചെങ്കിലും കാനഡയില്‍ ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടിവിനെ അറസ്റ്റു ചെയ്ത നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയ്ക്കുന്നു. അമേരിക്കയിലേക്ക് നാടുകടത്തണമെന്ന അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെംഗ് വാന്‍ഷുവിനെ വാന്‍കൂവര്‍ വിമാനത്താവളത്തില്‍ വച്ചാമ് അറസ്റ്റു ചെയ്തത്. മെംഗിനെതിരേയുള്ള കുറ്റം പുറത്തു വിട്ടിട്ടില്ല.ഇറാനെതിരേയുള്ള അമേരിക്കന്‍ ഉപരോധ ലംഘനവുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
മെംഗിനെ ഉടന്‍ വിട്ടയക്കണമെന്നും, അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. തന്റെ സര്‍ക്കാരിന് അറസ്റ്റില്‍ പങ്കൊന്നുമില്ലെന്നും, രാജ്യത്ത് സ്വതന്ത്ര ജുഡീഷ്യറിയാണ് ഉള്ളതെന്നും കാനഡ പ്രധാനമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ടെലികമ്യൂണിക്കേഷന്‍സ് എക്വിപ്‌മെന്റ് ആന്‍ഡ് സര്‍വീസസ് ദാതാക്കളിലരൊളാണ് ഹുവെയ്. അടുത്തയിടെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിനെ പിന്തള്ള കമ്പനി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. കമ്പനി സ്ഥാപകന്റെ പുത്രിയാണ് മെംഗ്. വ്യാപാര യുദ്ധത്തിനു വെടിനിറുത്തല്‍ പ്രഖ്യാപിച്ച ദിവസം തന്നെയാമ് അറസ്റ്റ് ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.
അറസ്റ്റിനെപ്പറ്റി മുന്‍കൂട്ടി അറിഞ്ഞിരുന്നുവെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. ചൈനീസ് കമ്പനികള്‍ അമേരിക്കന്‍ ബൗദ്ധിവകാശം മോഷ്ടിച്ച് , സാങ്കേതിക കൈമാറ്റം നടത്തിയരുന്നുവെന്നത് ഏറെക്കാലമായി അമേരിക്കയെ ആശങ്കപ്പെടുത്തിയിരുന്നു. ചൈനീസ് സര്‍ക്കാരിനു വേണ്ടി ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിരുന്നതായി ബോള്‍ട്ടന്‍ കുറ്റപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് ഹുവെയ് കമ്പനി ഭീഷണിയാണെന്ന് അമേരിക്കന്‍ നിയമ നിര്‍മാതാക്കള്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ 5 ജി നെറ്റ്‌വര്‍ക്കിന്റെ അടിസ്ഥാന കാര്യങ്ങളില്‍ ഈ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങള്‍ അടുത്തയിടെ നിരോധിച്ചിരുന്നു. കമ്പനിയുടെ സാങ്കേതിക വിദ്യ ചൈനീസ് സര്‍ക്കാര്‍ ചാരപ്പണിക്ക് ഉപയോഗിച്ചേക്കുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here