സി.എസ്.ഐ കരോള്‍ ഗാന സന്ധ്യ

Thu,Dec 06,2018


ടൊറന്റോ:സി.എസ്.ഐ ഇടവകയുടെ ആഭിമുഖ്യത്തില്‍ 33-ാമത് ക്രിസ്തുമസ് കരോള്‍ ഗാനസന്ധ്യ ഡിസംബര്‍ 8 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. നോര്‍ത്ത് അമേരിക്കയിലുള്ള മികച്ച ഗായക സംഘങ്ങളില്‍ ഒന്നായ ടൊറന്റോ സി.എസ്.ഐ സഭ ചൈല്‍ഡ് ഓഫ് ദി പ്രോമിസ് എന്ന വിഷയത്തെ ആസ്പദമാക്കി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി വിവിധ ഗാനങ്ങള്‍ ഒരുക്കിയാണ് സംഗീത വിരുന്ന് സംഘടിപ്പിക്കുന്നത്. ഗാനസന്ധ്യയോട് ചേര്‍ന്ന് നടത്തപ്പെടുന്ന ആരാധനയില്‍ റവ. സ്റ്റീഫന്‍ ബ്ലാക്ക് മോര്‍ (ഏരിയ ഡീന്‍, ആംഗ്ലീക്കന്‍ ചര്‍ച്ച്, കാനഡ) മുഖ്യ സന്ദേശം നല്‍കും.

നാല്‍പ്പതിനു മേല്‍ ഗായകസംഘാംഗങ്ങളും വിവിധ വാദ്യോപകരണങ്ങളും ഉള്‍പ്പെടുന്ന ഈ ഗായക സംഘത്തെ ക്വയര്‍ ഡയറക്ടര്‍ ക്രിസ് ജോര്‍ജ്, ക്വയര്‍ മാസ്റ്റര്‍ ഡാനിയേല്‍ തോമസ് എന്നിവര്‍ നയിക്കുന്നു. സണ്ടേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രത്യേക ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്. പള്ളിയുടെ പരിസരത്ത് വിപുലമായ പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജാതിമത ഭേദമെന്യേ ഈ സംഗീത വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റള. അനീഷ് എം. ജോര്‍ജ് പടിയ്ക്കമണ്ണില്‍ അറിയിച്ചു.
റവ. അനീഷ് എം. ജോര്‍ജ് വടിയ്ക്കമണ്ണില്‍
ഇടവക വികാരി, സി.എസ്.ഐ ചര്‍ച്ച്, ടൊറന്റോ

Other News

 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • കള്ളപ്പണം വെളുപ്പിക്കല്‍ കാനഡയില്‍ ഭവനവില ഉയര്‍ത്തുന്നു
 • കാനഡ പാര്‍ലമെന്റിലേക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുവാന്‍ ഒരു മലയാളി
 • കെ.എം .മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു
 • Write A Comment

   
  Reload Image
  Add code here