സാന്റാക്ലോസ് തങ്ങളുടെ രാജ്യത്തെ പൗരനാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ അവകാശവാദം

Wed,Dec 26,2018


സാന്താക്ലോസ് തങ്ങളുടെ രാജ്യത്തെ പൗരനാണെന്ന് കാനഡയിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ അവകാശപ്പെട്ടതായി റിപ്പോര്‍ട്ട്. വിവിധ വിദേശമാധ്യമങ്ങളാണ് കാനഡയുടെ ഈ വിചിത്ര അവകാശവാദം വാര്‍ത്തയാക്കിയിരിക്കുന്നത്. സാന്റാക്ലോസ് നോര്‍ത്ത് പോളിലെ പെര്‍മനന്റ് റെസിഡന്റാണെന്നും അദ്ദേഹത്തിന് പാസ്‌പോര്‍ട്ട് അനുവദിച്ച് നല്‍കിയിട്ടുണ്ടെന്നുമാണ് കനേഡിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രാലയം പറയുന്നത്.

സാന്റാക്ലോസിന്റെ വരവ് ചെലവ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് രാജ്യത്തെ റവന്യൂ ഏജന്‍സിയാണ്. കുട്ടികള്‍ക്ക് സമ്മാനം വാങ്ങുമ്പോള്‍ സാന്റയ്ക്ക് തങ്ങള്‍ നികുതിഒഴിവ് നല്‍കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

കനേഡിയന്‍ പതാകയുടെ നിറവും സാന്റയുടെ വസ്ത്രത്തിന്റെ നിറവും തമ്മിലുള്ള സാമ്യമാണ് ഇത്തരമൊരു അവകാശവാദം നടത്താന്‍ ഏജന്‍സികളെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. കനേഡിയന്‍ പതാകയും സാന്റാക്ലോസിന്റെ മഞ്ഞുകോട്ടും ചുവപ്പും വെള്ളയും കലര്‍ന്ന നിറത്തിലാണുള്ളത്.

എന്നാല്‍ കാനഡയുടെ അവകാശവാദത്തെക്കുറിച്ച് സാന്റ മൗനം പാലിക്കുകയാണ്...!

Other News

  • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
  • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
  • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
  • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
  • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
  • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
  • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
  • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
  • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
  • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
  • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
  • Write A Comment

     
    Reload Image
    Add code here