ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു

Thu,Dec 27,2018


മിസ്സിസാഗ: ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു. 14 വയസ്സിന് മുകളിലുള്ള പിആര്‍ കാര്‍ഡ് ഉള്ള റൈഡിംഗ് പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ടോം വര്‍ഗീസിന് വോട്ടുചെയ്യാവുന്നതാണ്. ഇവരോട് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ടോം വര്‍ഗീസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ) ഉദ്യോഗസ്ഥനായി കാനഡയിലെത്തിയ ടോം പിന്നീട് ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് കണ്ട്രോളറായി പ്രവര്‍ത്തിച്ചു. 1997 ല്‍ ബിസിനേസിലേക്ക് തിരിഞ്ഞ അദ്ദേഹം ഒരുവര്‍ഷത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമാണ്. 1990 ല്‍ കനേഡിയന്‍ കൈരളി മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.

നോര്‍ത്ത് അമേരിക്കയിലും കേരളത്തിലുമായി നടന്ന കോണ്‍ഫറന്‍സുകളുടെ യൂത്ത് ഡയറക്ടര്‍,ട്രഷറര്‍,സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിസ്സിസാഗ മാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാള്‍ട്ടന്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രചരണാര്‍ത്ഥം ടോം വര്‍ഗീസ് ജനുവരി ആറിന് മിസ്സിസാഗ (427&ഫിഞ്ച്) വേര്‍ഡി ബാങ്ക്വറ്റ് 3550 ഡെറി റോഡ് ഈസ്റ്റില്‍ ല്‍ വച്ച് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2000 വളണ്ടിയേഴ്‌സിനേയും 2500 പാര്‍ട്ടി അംഗങ്ങളേയുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ടോം വര്‍ഗീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 647-549-2430 എന്നീ നമ്പറിലും tomvarughese@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടുക.

Other News

  • വിദേശീയരെ റിക്രൂട്ട് ചെയ്യാന്‍ യു.എസ് കമ്പനികള്‍ കാനഡയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു!
  • ബോണ്ടിലൂടെ പണം സമാഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍
  • യുക്രൈനിലേയും ഇറാഖിലേയും സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് കാനഡ
  • എസ്എന്‍സി ലാവ്‌ലിന്‍ കൈക്കൂലി കേസ്; ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദത്തിലാക്കി ഒരു രാജികൂടി
  • 2030 ഓടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുക ബജറ്റിലുള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
  • കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാതിരിക്കാന്‍ മുന്‍കരുതലുമായി ഫെയ്‌സ് ബുക്ക്
  • നന്മ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന്
  • കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
  • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാനഡ തീരുമാനിച്ചു
  • എ.ടാക് നാല് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
  • ക്ലാസുമുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍
  • Write A Comment

     
    Reload Image
    Add code here