ലണ്ടന്‍ സെന്റ് മേരീസ് സീറോ മലബാര്‍ ദൈവാലയം കൂദാശ ചെയ്തു

Sat,Dec 29,2018


ലണ്ടന്‍: ലണ്ടനിലുള്ള സീറോ മലബാര്‍ വിശ്വാസികളുടെ കാത്തിരിപ്പിന്റെയും സ്വപ്‌നങ്ങളുടെയും പ്രാര്‍ത്ഥനയുടെയും പൂര്‍ത്തീകരണം എന്നോണം 2018 ഡിസംബര്‍ 22 ന് സ്വന്തമായ ദൈവാലയം കൂദാശ ചെയ്യപ്പെട്ടു. ഡിസംബര്‍ 22 എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒരു ദിനമായി മാറുകയും ചെയ്തു. കാനഡയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് എക്‌സാര്‍ക്കേറ്റ് എന്ന സഭാ സംവിധാനം രൂപതയായി ഉയര്‍ത്തപ്പെട്ടതിന്റെ ചരിത്ര ദിനവും ലണ്ടനിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഒരു ദൈവാലയം കൂദാശ ചെയ്തതിന്റെ ചരിത്ര ദിനവും കാനഡയിലെ സീറോ മലബാര്‍ സഭയുടെ നാലാമത്തെ ദൈവാലയം കൂദാശ ചെയ്യുന്ന ദിവസം തന്നെ എക്‌സാക്കേറ്റ് രൂപതയായി ഉയര്‍ത്തി എന്നതും ഏവര്‍ക്കും അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു. ഡിസംബര്‍ 22ന് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിച്ച കൂദാശയില്‍ അഭിവന്ദ്യ മാര്‍ ജോസ് കല്ലുവേലില്‍ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഷിക്കാഗോ രൂപതാധ്യക്ഷന മാര്‍ ജേക്കബ് അങ്ങാടിയത്ത്, ലണ്ടന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് റൊണാള്‍ഡ് ഫാബ്രോ, രൂപതാ മോണ്‍സിന്നോര്‍ ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട്, സീറോ-മലങ്കര മോണ്‍സിന്നോര്‍ ഫാദര്‍ ജിജി, രൂപതാ ചാന്‍സിലര്‍ ഫാ. ജോണ്‍ മൈലംഖേലില്‍, രൂപതാ പ്രൊകുറേറ്റര്‍ ഫാ. ജേക്കബ് ഇക്കേളത്തൂര്‍, ലണ്ടന്‍ ക്‌നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. പത്രോസ് ചമ്പക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൂദാശാ കര്‍മ്മത്തിനു ശേഷം നടന്ന പൊതുപരിപാടിയില്‍ വികാരി റവ. ഫാ. റ്റോബി പുളിക്കശ്ശേരി സ്വാഗതം ആശംസിച്ചു. ഏവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും സഹകരണത്തിന്റെയും ഫലമാണ് ഈ ദൈവാലയം എന്ന് റ്റോബിയച്ചന്‍ പറഞ്ഞു. ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ അദ്ധ്യക്ഷപ്രസംഗവും മറ്റ് വിശിഷ്ടാതിഥികള്‍ ആശംസകളും അര്‍പ്പിച്ചു. കൈക്കാരന്മാരയ ജോജി തോമസ്, മനോജ് വട്ടക്കാട്്, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ റിജോസ് അറയ്ക്കല്‍, കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോബി ജോണ്‍ എന്നിവര്‍ പള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2007 ഡിസംബര്‍ മാസം കാനഡയിലെ അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന ജേക്കബ് അങ്ങാടിയത്ത് തുടങ്ങിവച്ച കാനഡയിലെ പ്രഥമ സീറോ മലബാര്‍ മിഷന്‍ ഇന്ന് വളര്‍ന്ന് സ്വന്തമായി ദൈവാലയമുള്ള ഒരു സമൂഹമായി മാറിയിരിക്കുന്നു എന്നത് ഓരോ സീറോ-മലബാര്‍ വിശ്വാസിയും അഭിമാനിക്കാവുന്ന ഒന്നാണ്.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here