റവ.ഫാദര്‍ ഡോ.ജോണ്‍ കുടിയിരിപ്പിലിന് ഇടവക ദേവാലയം യാത്രയയപ്പ് നല്‍കി

Sat,Dec 29,2018


എഡ്മണ്ടന്‍:സെന്റ്.അല്‍ഫോണ്‍സാ സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ വികാരി റവ.ഫാദര്‍ ഡോ.ജോണ്‍ കുടിയിരിപ്പിലിന് ഇടവക ദേവാലയം യാത്രയയപ്പ് നല്‍കി. അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. എംഎസ്ടി സംഭാംഗമായ അദ്ദേഹം ഭരണങ്ങാനത്തെ സെന്റ്.തോമസ് മിഷനറീസ് സൊസൈറ്റിയുടെ ദീപ്തി ഭവനിലേക്കാണ് മടങ്ങി പോകുന്നത്. ഡിസംബര്‍ 23 ന് ദിവ്യബലിക്കുശേഷം യാത്രയയപ്പ് സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥിയായിരുന്ന എഡ്മണ്ടന്‍ ആര്‍ച്ച് ബിഷപ്പ് റിച്ചാര്‍ഡ് സ്മിത്ത്,ബിഷപ്പ് എഡ്മണ്ടന്‍ ആര്‍ച്ച് ഡയോസീസ് ചാന്‍സലര്‍ റവ.ഫാദര്‍ പാട്രിക് ബാസ്‌ക്കാ,നൈറ്റ് ഓഫ് കൊളംബസ് സ്റ്റേറ്റ് ഡെപ്യൂട്ടി വാലി സ്ട്രീറ്റ് എന്നിവരും ജോണ്‍ കുടിയിരിപ്പിലിന്റെ സേവനത്തെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. കാറ്റിക്കിസം,നൈറ്റ് ഓഫ് കൊളംബസ്,ഷാലോം,മാതൃജ്യോതിസ്,എസ്എംവൈഎം പ്രതിനിധികള്‍ എന്നിവരും ജോണ്‍ കുടിയിരിപ്പിലിന്റെ സേവനകാലഘട്ടത്തെ അനുസ്മരിച്ചു. ഇടവക സമൂഹം നല്‍കിയ പിന്തുണയ്ക്ക് ഡോ.ജോണ്‍ കുടിയിരിപ്പില്‍ മറുപടി പ്രസംഗത്തില്‍ നന്ദി പറഞ്ഞു. സ്വന്തമായി ദേവാലയം സാക്ഷാത്ക്കരിക്കാനായത് വിശ്വാസസമൂഹത്തിന്റെ താല്‍പര്യം മൂലമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.2014 ജനുവരി ഒന്നിനാണ് എഡ്മണ്ടന്‍ സീറോ മലബാര്‍ മിഷന്റെ പ്രഥമ വികാരിയായി ജോണ്‍ കുടിയിരിപ്പില്‍ സ്ഥാനമേറ്റത്.

Other News

 • വിദേശീയരെ റിക്രൂട്ട് ചെയ്യാന്‍ യു.എസ് കമ്പനികള്‍ കാനഡയിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു!
 • ബോണ്ടിലൂടെ പണം സമാഹരിക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍
 • യുക്രൈനിലേയും ഇറാഖിലേയും സൈനിക സാന്നിധ്യം നിലനിര്‍ത്തുമെന്ന് കാനഡ
 • എസ്എന്‍സി ലാവ്‌ലിന്‍ കൈക്കൂലി കേസ്; ജസ്റ്റിന്‍ ട്രൂഡോയെ സമ്മര്‍ദ്ദത്തിലാക്കി ഒരു രാജികൂടി
 • 2030 ഓടെ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുക ബജറ്റിലുള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്
 • കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കാതിരിക്കാന്‍ മുന്‍കരുതലുമായി ഫെയ്‌സ് ബുക്ക്
 • നന്മ കണ്‍വെന്‍ഷന്‍ ഏപ്രില്‍ 27 ന്
 • കെഎച്ച്എന്‍എ കണ്‍വെന്‍ഷന് കാനഡയില്‍ ശുഭാരംഭം
 • ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ നിലത്തിറക്കാന്‍ കാനഡ തീരുമാനിച്ചു
 • എ.ടാക് നാല് ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറി
 • ക്ലാസുമുറികളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണം ഉടന്‍
 • Write A Comment

   
  Reload Image
  Add code here