കാനഡ കുടിയേറ്റക്കാരുടെ കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന സംവിധാനം പരിഷ്‌ക്കരിക്കുന്നു

Fri,Jan 04,2019


ഒട്ടാവ: കാനഡയില്‍ വര്‍ഷങ്ങളായി കുടിയേറിയിട്ടുള്ള വിദേശികളുടെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ പരിഷ്‌ക്കരിക്കും.
കുടിയേറ്റക്കാരുടെ ആശ്രിതരേയും മാതാപിതാക്കളെയും കൊണ്ടുവന്ന് താമസിപ്പിക്കുന്നതിനുള്ള വിസ നടപടികള്‍ ജനുവരി അവസാനത്തോടെ പുതിയ സംവിധാനത്തിലേക്ക് കൊണ്ടുവരുമെന്നാണ് ട്രൂഡോ സര്‍ക്കാരിന്റെ വാഗ്ദാനം. നേരത്തെ ലോട്ടറി സംവിധാനം അനുസരിച്ചാണ് കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിച്ചിരുന്നത്.
ഇതിനാല്‍ അപേക്ഷയുടെ കാലാവധിയോ പഴക്കമോ പരിഗണിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ വര്‍ഷങ്ങളായി അപേക്ഷ നല്‍കി കാത്തിരുന്ന പലര്‍ക്കും വിസ ലഭിക്കാതെ വരികയും ഭാഗ്യമുള്ളവര്‍ക്ക് മാത്രം കിട്ടുകയും ചെയ്യുന്ന രീതിയായിരുന്നു. ഈ സംവിധാനം മാറ്റി പകരം ക്വാട്ട സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം. ബംഗ്ലാദേശില്‍ നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് കാനഡയിലെ ഒട്ടാവയിലെത്തിയ ഉസ്മ ജലാല്‍ വര്‍ഷങ്ങളായി വൃദ്ധരായ മാതാപിതാക്കളെ കൊണ്ടുവന്ന് ഒരുമിച്ച് താമസിക്കുന്നതിനുവേണ്ടി ശ്രമങ്ങള്‍ നടത്തി വരികയാണ്. 2011 മുതല്‍ ഇവര്‍ വിസ അപേക്ഷ നല്‍കി കാത്തിരിക്കുകയാണെങ്കിലും ലോട്ടറി സംവിധാനമായതിനാല്‍ അപേക്ഷകളില്‍ നടപടി ഉണ്ടായില്ല. 2011 ലും 2014 ലും തുടര്‍ച്ചയായി 2017 വരെ അപേക്ഷകള്‍ മാറിമാറി നല്‍കിട്ടും നിരാശയായിരുന്നു ഫലം.
കഴിഞ്ഞ ഓഗസ്റ്റിലാണ് ലോട്ടറി സംവിധാനത്തിന് മാറ്റമുണ്ടാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപനം നടത്തിയത്. 2019 ജനുവരി അവസാനത്തോടെ ഇത് പ്രാവര്‍ത്തികമാകുമെന്നായിരുന്നു വാഗ്ദാനം.
2019 ഓടെ 20500 രക്ഷകര്‍ത്താക്കളെയും ഗ്രാന്‍ഡ് പാരന്റ്‌സിനെയും ക്വാട്ട സംവിധാനത്തിലൂടെ കുടിയേറാന്‍ അനുവദിക്കുമെന്നാണ് ട്രൂഡോ പറഞ്ഞത്. 2017 ല്‍ 17000 പേരെയാണ് രാജ്യത്തേക്ക് കൊണ്ടുവന്നത്.
ബന്ധുക്കളെ കൊണ്ടുവരുന്നതിനുള്ള വിസാ അപേക്ഷ പരിപാടികള്‍ ആരംഭിക്കുകയാണെന്ന് 2018 ഡിസംബര്‍ 31 സോഷ്യല്‍ മീഡിയയിലൂടെ കുടിയേറ്റ, അഭയാര്‍ത്ഥി കാനഡ പുനരധിവാസ വകുപ്പ് വക്താവ് അറിയിച്ചിരുന്നു. അപേക്ഷകള്‍ ഉടനെ സ്വീകരിക്കുമെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ നടപടികള്‍ ജനുവരി അവസാനത്തോടെയേ ആരംഭിക്കു. അതിനുമുമ്പ് എല്ലാവരെയും അറിയിക്കുമെന്നും കുറിപ്പിലുണ്ട്.
കനേഡിയന്‍ പൗരന്മാര്‍ തന്നെ ലോട്ടറി സംവിധാനത്തെക്കുറിച്ച് അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ക്വാട്ട സംവിധാനം കൊണ്ടുവരുന്നതെന്ന് വ്യാഴാഴ്ച ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി അഹമ്മദ് ഹുസൈനും വ്യക്തമാക്കി.
അതേ സമയം അപേക്ഷ നടപടികള്‍ക്കുമുമ്പ് അത് സംബന്ധിച്ച വ്യവസ്ഥകളെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ആര്‍ക്കും അദ്ഭുതം ന്ല്‍കാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്ക്.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here