കുടിയേറ്റക്കാര്‍ക്ക് മുന്‍കൂര്‍ സേവനങ്ങള്‍ നല്‍കാന്‍ കാനഡ 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കും.

Fri,Jan 04,2019


ഒട്ടാവ: കാനഡയിലേക്കു കുടിയേറുന്നവര്‍ക്കുള്ള മുന്‍കൂര്‍ സേവനങ്ങള്‍ക്കായി ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാര്‍ 113 ദശലക്ഷം ഡോളര്‍ ചെലവഴിക്കും.
ഇമിഗ്രേഷന്‍ മന്ത്രി അഹമ്മദ് ഹുസ്സെന്‍ ആണ് ഇക്കാര്യം അറിയിച്ചത്. വാന്‍കൂവറില്‍ സ്‌ക്‌സസ് ഇമിഗ്രേഷന്‍ സെറ്റില്‍മെന്റ് ആന്റ് ഇന്റഗ്രേഷന്‍ പരിപാടിയുടെ ഓഫീസില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പദ്ധതികളുടെ ഭാഗമായി സക്‌സസ് പരിപാടിക്ക് 22.4 ദശലക്ഷം ഡോളര്‍ ലഭി്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
വാന്‍കൂവര്‍ അധിഷ്ഠിതമായ പരിപാടി രാജ്യമെമ്പാടുമായി കുടിയേറ്റക്കാര്‍തക്കായി ഏര്‍പ്പെടുത്തുന്ന നാല് പരിപാടികളില്‍ ഒന്നാണ്.
വിവരങ്ങള്‍ നല്‍കല്‍, രാജ്യവ്യാപകമായി സാമ്പത്തിക പുരോഗതി ആര്‍ജ്ജിക്കുന്നതരത്തിലുള്ള കുടുംബ-പരിഷ്‌ക്കരണം, തുടങ്ങിയവയും ഇതില്‍ പെടുന്നു. കുടിയേറ്റക്കാര്‍ക്കും സേവനങ്ങള്‍ നല്‍കുന്ന 16 ഓളം സേവന ദാതാക്കള്‍ക്കാണ് 113 ദശലക്ഷം ഡോളര്‍ നല്‍കുന്നത്. ഇവരില്‍ ഭൂരിപക്ഷം പേരും പ്രദേശികമായി സേവനം നല്‍കുന്നവരാണ്. 20 വര്‍ഷമായി കുടിയേറ്റക്കാര്‍ക്ക് കുടിയേറ്റ പൂര്‍വ സേവനങ്ങള്‍ നല്‍കി വരുന്ന രാജ്യമാണ് കാനഡ. ഉപയോക്താക്കള്‍ ബന്ധപ്പെടുന്ന വിവര -സേവന ദാതാക്കളിലേക്കാണ് ഈ തുക പോകുന്നത്. പ്രദേശികമായും പൊതുമേഖലയിലും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് കുടിയേറ്റക്കാരായ തൊഴില്‍ ദാതാക്കള്‍ക്ക് ആവശ്യമായ അനുമതികളും ലൈസന്‍സുകളും സംഘപ്പിപ്പിച്ച് നല്‍കുന്നതും അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കൈമാറുന്നതും പ്രദേശിക സേവന ദാതാക്കളാണ്.
ഈ സേവന ദാതാക്കള്‍ തന്നെയാണ് സംരംഭകരെയും സര്‍ക്കാരിനെയും പ്രാദേശിക ഭരണ കൂടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും.സര്‍ക്കാരിന്റെ 2018 ലെ കുടിയേറ്റ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് കൈമാറുന്നതെന്നും ഇമിഗ്രേഷന്‍ മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.
പുതുതായി കനേഡിയന്‍ പൗരത്വം നേടുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കുന്നതിനുവേണ്ടിയാണ് പുതിയ നടപടികളെന്നും മന്ത്രി ഹുസെന്‍ പറഞ്ഞു.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here