ഒന്റാരിയോവില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് പിടിച്ചാല്‍ ഇനി കൂടുതല്‍ പിഴ

Sat,Jan 05,2019


ഒന്റാരിയോ:പുതുവത്സരാരംഭത്തില്‍ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിപ്പിച്ച് വാഹനമോടിക്കുന്നവരെ പൂട്ടാനായി നിയമം നടപ്പിലാക്കിയിരിക്കായാണ് ഒന്റാരിയോ പോലീസ്. ജനുവരി ഒന്നുമുതല്‍ പ്രാവര്‍ത്തികമായ പുതിയ നിയമ മനുസരിച്ച് ഫോണില്‍ സംസാരിക്കുകയോ മെസേജ് അയക്കുകയോ ചെയ്ത് പിടിക്കപ്പെട്ടാല്‍ ആദ്യം ആയിരം ഡോളറും പിന്നീട് രണ്ടായിരവും മൂന്നാം ഘട്ടത്തില്‍ മൂവായിരം ഡോളര്‍ പിഴയും നല്‍കേണ്ടിവരും.

ഇതിന് പുറമെ ആദ്യ ഘട്ടത്തില്‍ മൂന്ന് ദിവസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യപ്പെടും. 3 ഡി മെറിറ്റ് പോയിന്റുകളും തലയിലാകും. ആദ്യം പിടിക്കപ്പെട്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ വീണ്ടും പിടിക്കപ്പെട്ടാലാണ് രണ്ടായിരം ഡോളര്‍ പിഴ കൊടുക്കേണ്ടി വരിക. ഈ ഘട്ടത്തില്‍ ഏഴ് ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കുക. ആറ് ഡിമെറിറ്റ് പോയിന്റുകളും കിട്ടും.

വീണ്ടും കുറ്റം ചെയ്തതായി തെളിയുകയാണെങ്കില്‍ 3000 ഡോളര്‍ പിഴയും മുപ്പത് ദിവസത്തെ ലൈസന്‍സ് റദ്ദ്‌ചെയ്യലും ആറ് ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷ. ഇപ്പോള്‍ നടപ്പിലാക്കിയ അടിസ്ഥാന പിഴ നിലവിലുള്ളതിന്റെ ഇരട്ടിയാണ്. അപ്പോള്‍ ഇനി ന്യൂയര്‍ പ്രതിജ്ഞ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം നിര്‍ത്തും എന്നതാകട്ടെ. അല്ലെങ്കില്‍ കീശ കാലിയാകും എന്ന് ചുരുക്കം.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here