ടോം വര്‍ഗീസിന് പിന്തുണ പ്രഖ്യാപിച്ച് ടൊറന്റോ മലയാളി സമൂഹം

Fri,Jan 11,2019


മിസ്സിസാഗ: മിസ്സിസാഗ-മാള്‍ട്ടണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മത്സരിക്കുന്ന ടോം വര്‍ഗീസിന് പിന്തുണ പ്രഖ്യാപിച്ച് ടൊറന്റോയിലെ മലയാളി സമൂഹം ഒത്തുകൂടി. ചടങ്ങില്‍ സംസാരിച്ച വിനോദ് മഹേശന്‍,സൂസന്‍ ബെഞ്ചമിന്‍,ഷോണ്‍ സേവ്യര്‍,ജോബ്‌സണ്‍ ഈശോ,വിജയ് മാധവന്‍,സാക്ക് സന്തോഷ് കോശി എന്നിവരും മറ്റുള്ളവരും ഐക്യകണ്‌ഠേന ടോം വര്‍ഗീസിന് പിന്തുണ പ്രഖ്യാപിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.വെര്‍ഡി ബാങ്ക്വറ്റ് ഹാളില്‍ വച്ചായിരുന്നു പരിപാടി.

പൗരന്മാര്‍ക്കും 14 വയസിന് മുകളിലുള്ള പി.ആര്‍ ഉള്ളവര്‍ക്കും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്ത് വോട്ടുചെയ്യാവുന്നതാണ്. മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ടോംവര്‍ഗീസിനെ സമീപിക്കാം. നേരത്തെ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ടോം വര്‍ഗീസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു. ചടങ്ങിലും അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. 1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ) ഉദ്യോഗസ്ഥനായി കാനഡയിലെത്തിയ ടോം പിന്നീട് ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് കണ്ട്രോളറായി പ്രവര്‍ത്തിച്ചു. 1997 ല്‍ ബിസിനേസിലേക്ക് തിരിഞ്ഞ അദ്ദേഹം ഒരുവര്‍ഷത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമായി.

നിലവില്‍ മിസ്സിസാഗ മാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാള്‍ട്ടന്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.1990 ല്‍ കനേഡിയന്‍ കൈരളി മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കയിലും കേരളത്തിലുമായി നടന്ന കോണ്‍ഫറന്‍സുകളുടെ പ്രധാന ഭാരവാഹിയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് 647-549-2430 എന്നീ നമ്പറിലുംtomvarughese@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ബന്ധപ്പെടുക.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here