അര്‍ബുദകോശത്തെ കൊല്ലാന്‍ റോബോട്ടിക് സംവിധാനം

Sat,Apr 13,2019


ഓട്ടവ: അര്‍ബുദബാധ കണ്ടെത്താനും രോഗംബാധിച്ച കോശങ്ങളെ നശിപ്പിക്കാനും പുതിയ റോബോട്ടിക് ഉപകരണം കണ്ടെത്തിയിരിക്കുകയാണ് കാനഡയില്‍ നിന്നുള്ള ഒരുസംഘം ഗവേഷകര്‍. മനുഷ്യന്റെ മുടിയെക്കാള്‍ കനംകുറഞ്ഞ കാന്തിക ഉപകരണമാണ് ഇതിന്റെ അടിസ്ഥാനം. ഇത് വളരെ ചെറുതും മുത്തിന്റെ ആകൃതിയിലുമുള്ള റോബോട്ടിനുള്ളില്‍ ഘടിപ്പിക്കുകയാണ് ചെയ്യുക. അര്‍ബുദം ബാധിച്ച കോശത്തിലേക്ക് ഈ റോബോട്ടിനെ നിക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് സയന്‍സ് റോബോട്ടിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഈ കുഞ്ഞന്‍ റോബോട്ടിന്റെ രൂപം ഇഷ്ടമുള്ള രീതിയിലേക്ക് മാറ്റാനാവും. 700 നാനോമീറ്ററാണ് വ്യാസം. കട്ടികുറഞ്ഞ ഗ്ലാസുകൊണ്ടു നിര്‍മിച്ച കൂട്ടിനുള്ളിലാണ് സൂക്ഷിക്കുന്നത്. ആറ് കാന്തികചുരുളുകളും ഇതിനുചുറ്റിലുമുണ്ടാകും. പരീക്ഷണം നടത്തുമ്പോള്‍ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഈ ഉപകരണത്തിന്റെ സ്ഥാനം ഗവേഷകര്‍ നിയന്ത്രിച്ചത്. കാന്തികചുരുളിലൂടെ വൈദ്യുതി കടത്തിവിട്ടും കാന്തികമണ്ഡലത്തില്‍ രൂപ മാറ്റം വരുത്തിയുമാണ് പരീക്ഷണം നടത്തിയത്. ആദ്യഘട്ടത്തിലും അവസാനഘട്ടത്തിലുമുള്ള മൂത്രാശയ അര്‍ബുദം ബാധിച്ച കോശങ്ങളിലായിരുന്നു ഗവേഷണം നടത്തിയത്.

Other News

 • തത്ത്വമസി വിഷു മഹോത്സവം 2019 ആഘോഷിച്ചു
 • ടൊറന്റോ ഫാമിലി& യൂത്ത്‌കോണ്‍ഫറന്‍സ് 2019
 • ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സൌത്ത് ഏഷ്യക്ക് തിരശ്ശീല ഉയര്‍ന്നു
 • കെ എം മാണി അനുസ്മരണം മെയ് നാലിന് ടൊറന്റോയില്‍
 • പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കുമെന്ന് കാനഡയ്ക്ക് ഫിലിപ്പിന്‍സ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്
 • താന്‍ ബാലലൈംഗിക പീഡനത്തിന്റെ ഇരയെന്ന് ജഗ്മീത് സിംഗ്
 • റോയല്‍ കേരള ഫുട്‌ബോള്‍ ക്ലബ് ചാമ്പ്യന്‍മാര്‍
 • കനേഡിയന്‍ മലയാളി അസോസിയേഷന്‍ കള്‍ഫെസ്റ്റ് - 2019 നടത്തുന്നു
 • ശ്രീ നാരായണ അസ്സോസിയേഷന്‍ കാനഡയ്ക്ക് പുതിയ ഭാരവാഹികള്‍
 • കനേഡിയന്‍ മുസ്ലിം മെര്‍ച്ചന്റ് ഫൗണ്ടേഷന്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു
 • സ്വവര്‍ഗ്ഗരതി നിയമാനുസൃതമാക്കിയെന്നവകാശപ്പെട്ട് ആഘോഷം; ട്രൂഡോ സര്‍ക്കാര്‍ വിവാദത്തില്‍
 • Write A Comment

   
  Reload Image
  Add code here