തൊഴിലന്വേഷകർക്ക് പ്രതീക്ഷയായി കാനഡയുടെ ജിടിഎസ് പദ്ധതി

Tue,Apr 16,2019


തടസ്സമൊന്നും കൂടാതെ വളരെ വേഗതയില്‍ കാനഡയില്‍ ജോലിനേടാന്‍ കഴിയുന്ന ഗ്ലോബല്‍ ടാലന്റ് സ്ട്രീം (ജിടിഎസ്) പരിപാടി സ്ഥിരമായ ഒരു പദ്ധതിയാക്കി മാറ്റുന്നതിന് കാനഡ ആലോചിക്കുന്നു. ഇപ്പോള്‍ യുഎസിലുള്ളവരുള്‍പ്പടെ, വിദേശത്തു ജോലി നേടാന്‍ ആഗ്രഹിക്കുന്നവരും സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് (എസ് ടി ഇ എം) വിഷയങ്ങളില്‍ ബിരുദം നേടിയിട്ടുള്ളവരുമായ ഇന്ത്യക്കാര്‍ക്ക് ശുഭകരമായ ഒരു വാര്‍ത്തയാണിത്. തൊഴിലുടമകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകളില്‍ രണ്ടാഴ്ചകള്‍കൊണ്ട് നപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന പരിപാടിയാണിത്. ജിടിഎസ് മുഖേന കാനഡയില്‍ തൊഴില്‍ പരിചയം നേടുന്നവര്‍ക്ക് പോയിന്റുകള്‍ അടിസ്ഥാനമാക്കിയുള്ള എക്‌സ്പ്രസ്സ് എന്‍ട്രി റൂട്ട് മുഖേന സ്ഥിര താമസത്തിനു യോഗ്യത നേടാമെന്നത് പരിപാടിക്ക് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നു. എക്‌സ്പ്രസ്സ് എന്‍ട്രി റൂട്ട് മുഖേന സ്ഥിരതാമസത്തിനു ക്ഷണിക്കപ്പെട്ട ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണ്. 2017ല്‍ 86,022 പേര്‍ക്കാണ് സ്ഥിരതാമസത്തിനുള്ള ക്ഷണം ലഭിച്ചത്. അവരില്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ 42 ശതമാനമുണ്ടായിരുന്നു (36,310 പേര്‍). 2018ല്‍ 41,000ത്തില്‍പരം ഇന്ത്യക്കാര്‍ക്ക് ക്ഷണം ലഭിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13% വര്‍ദ്ധനവ്. ലോകത്തിലെ ഏറ്റവും വിദഗ്ധരായ ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പരിപാടിയാണിതെന്നു കാനഡയിലെ കുടിയേറ്റ, അഭയ, പൗരത്വ കാര്യങ്ങള്‍ക്കായുള്ള മന്ത്രി അഹമ്മദ് ഹുസ്സയിന്‍ പറഞ്ഞു.

കാനഡയില്‍ കരുത്താര്‍ജ്ജിക്കുന്ന ടെക് വ്യവസായങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടു വര്‍ഷത്തേക്കുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചത്. 2017 ജൂണില്‍ പദ്ധതി ആരംഭിച്ചതിനു ശേഷം 2000ത്തിലധികം തൊഴിലാളികള്‍ക്ക് അംഗീകാരം നല്‍കി. കാനഡക്കാര്‍ക്കും സ്ഥിരതാമസക്കാര്‍ക്കുമായി 40,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കനേഡിയന്‍ തൊഴിലുടമകള്‍ ഉറപ്പു നല്‍കിയതായി 2019ലെ ബജറ്റില്‍ പറയുന്നു. ജിടിഎസ് ഒരു കുടിയേറ്റ പരിപാടി മാത്രമായി കാണാന്‍ കഴിയില്ലെന്നും കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവും നവീനവുമായ ടീമുകളെ സൃഷ്ടിക്കുന്നതിനായി കമ്പനികള്‍ സ്വീകരിച്ചിട്ടുള്ള തന്ത്രത്തിന്റെ ഒരു ഭാഗംകൂടിയാണെന്നു വ്യവസായങ്ങളുമായി ബനധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള അത്യാധുനികങ്ങളായ സാങ്കേതിക വിദ്യകളെ ആശ്രയിക്കുനന് ടെക് കമ്പനികള്‍ക്കാണ് ഇത് ഏറെ പ്രയോജനം ചെയ്യുക.

ജി ടി എസ് പരിപാടിക്ക് രണ്ടു വിഭാഗങ്ങളാണുള്ളത്. എ വിഭാഗത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമയെ (നൂതനമായ കമ്പനി) മേഖലാ വികസന ഏജന്‍സികള്‍ പോലെയുള്ള റെഫറല്‍ പങ്കാളി അംഗീകരിച്ചതായിരിക്കണം. 'അപൂര്‍വവും പ്രത്യേക വൈദഗ്ധ്യവും' ഉള്ള തൊഴിലാളികളെയാകണം അവര്‍ നിയമിക്കേണ്ടത്. ബി വിഭാഗത്തില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര തൊഴിലാളികളുടെ 'ഗ്ലോബല്‍ ടാലന്റ് ഒക്കുപ്പേഷന്‍ ലിസ്റ്റില്‍' നിന്നും നിയമിക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കണം. വ്യവസ്ഥ ചെയ്തിട്ടുള്ള വേതനഘടന ഇരുവിഭാഗം കമ്പനികളും നല്‍കേണ്ടതുണ്ട്.

എ വിഭാഗം കമ്പനികള്‍ പുതിയതോ അല്ലെങ്കില്‍ അതിവേഗം വളരുന്നതിനുള്ള സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളോ ആണ്. ബി വിഭാഗത്തിലാണ് കൂടുതല്‍ അപേക്ഷകളുള്ളത്. അവയില്‍ പലതും ഐടി മേഖലയുമായി ബന്ധപ്പെട്ടതും തൊഴിലാളികള്‍ക്ക് ക്ഷാമം നേരിടുന്നവയുമാണ്. ജിടിഎസ് പൈലറ്റ് പദ്ധതിയനുസരിച്ച് നിയമിക്കപ്പെട്ടവരുടെ രാജ്യമൊട്ടാകെയുള്ള കണക്കുകള്‍ ലഭ്യമായിട്ടില്ല. അവരില്‍ നല്ലൊരു ഭാഗം ഇന്ത്യക്കാര്‍ ആണെന്നാണ് സൂചന. അവരുടെ കൂട്ടത്തില്‍ യുഎസില്‍ എച്ച് 1 ബി വിസയുള്ളവരും ഉള്‍പ്പെടുന്നു. ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ച് ദീര്‍ഘനാളുകളായി കാത്തിരിക്കുന്നവരാണവര്‍. ജിടിഎസ് പരിപാടിയനുസരിച്ച് വെബ് ഡെവലപ്പര്‍മാര്‍മാര്‍ മുതല്‍ ശാസ്ത്രജ്ഞന്മാര്‍ വരെയുള്ളവര്‍ക്ക് സാധ്യതയുണ്ട്.

ജിടിഎസ് പ്രകാരം ഒരു തൊഴിലുടമക്ക് അപേക്ഷിക്കാവുന്ന തൊഴില്‍ പെര്‍മിറ്റിന്റെ പരമാവധി കാലാവധി രണ്ടു വര്‍ഷമാണ്. എന്നാല്‍ കാനഡയില്‍ തൊഴില്‍ പരിചയം നേടിയ പലരും എക്‌സ്പ്രസ്സ് എന്‍ട്രി റൂട്ട് മുഖേന സ്ഥിരതാമസത്തിനു അപേക്ഷിക്കുന്നവരായി മാറുകയാണ്. നല്ല കുടിയേറ്റ പരിപാടിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഘടകങ്ങളായി ജിടിഎസും എക്‌സ്പ്രസ്സ് എന്‍ട്രി റൂട്ടും മാറിയിട്ടുണ്ട്.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here