കെ.സി.എ.സി, കെ.സി.ഡബ്ല്യു.എഫ്.സി ഈസ്റ്റര്‍, മദേഴ്‌സ് ഡേ ആഘോഷിച്ചു

Thu,May 09,2019


ടൊറന്റോ: കാനഡ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് കാനഡയും, ക്‌നാനായ വുമണ്‍സ് ഫോറവും ചേര്‍ന്ന് ഈസ്റ്റര്‍ & മദേഴ്‌സ് ഡേ ആഘോഷിച്ചു. മിസ്സിസാഗ സീനിയേഴ്‌സ് സെന്ററില്‍ മെയ് നാലാം തീയതി നടന്ന ചടങ്ങില്‍ കെ.സി.ഡബ്ല്യു.എഫ്.സിപ്രസിഡന്റ് ബിന്ദു രാജു ഇലയ്ക്കാട് അധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എവൈസ് പ്രസിഡന്റ് സണ്ണി മുണ്ടപ്ലാക്കില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ക്‌നാനായ കാത്തലിക് ഡയറക്ടര്‍ ഫാ. പത്രോസ് ചമ്പക്കര ഈസ്റ്റര്‍ സന്ദേശം നല്‍കി.

കെ.സി.എ.സിഭാരവാഹികളായ സിബില്‍ നീരാറ്റ്പാറ, ജയ്‌സണ്‍ കുടിയിരുപ്പില്‍, കെ.സി.ഡബ്ല്യു.എഫ്.സി വൈസ് പ്രസിഡന്റ് ലിജി സന്തോഷ് മേക്കര എന്നിവര്‍ പ്രസംഗിച്ചു. ഒന്റാരിയോപ്രൊവിന്‍സിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വന്നെത്തിയ ക്‌നാനായ കത്തോലിക്കരുടെ ഈ കൂട്ടായ്മയില്‍ വനിതകളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ വൈവിധ്യങ്ങളാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. കെ.സി.ഡബ്ല്യു.എഫ്.സി ഭാരവാഹികളായ കവിത നീരാറ്റ്പാറ, പ്രീബ കാറത്തനത്ത്, അനു നീറ്റുകാട്ട്, സിമി ലിന്‍സ് മരങ്ങാട്ടില്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നിര്‍വഹിച്ചു. ''ക്‌നാനായ സമുദായവും ആചാരാനുഷ്ഠാനങ്ങളും'' എന്ന വിഷയത്തില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരം ജനപങ്കാളിത്തം കൊണ്ടും അവതരണമികവുകൊണ്ടും ശ്രദ്ധ ആകര്‍ഷിച്ചു.

മാതൃദിനാഘോഷവും ഉത്ഥാനദിനാനുസ്മരണവും മികവാര്‍ന്ന കലാപരിപാടികള്‍കൊണ്ടും സമ്പന്നമാവുകയും ഫാ: ജോര്‍ജ് പാറയില്‍, ഫാദര്‍ എബി എടത്തില്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുകയും ചെയ്തു. കെ.സി.എ.സി ഭാരവാഹികളായ റോയ് പുത്തന്‍കളം, ദീപു മലയില്‍, ഫിലിപ്പ് കൂറ്റ്ത്താംപറമ്പില്‍, ജയ്‌മോന്‍ കൈതകുഴിയില്‍, രാജീവ് വള്ളിതോട്ടത്തില്‍, ഷെല്ലി പുത്തന്‍പുരയില്‍, സിനു മുളയാനിക്കല്‍,വിപിന്‍ ചാമകാലായില്‍, അലക്‌സ് മനയ്ക്ക്പറമ്പില്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് സിറില്‍ കവലകല്‍ എന്നിവര്‍ സംയുക്തദിനാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കി.

Other News

  • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
  • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
  • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
  • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
  • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
  • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
  • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
  • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
  • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
  • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
  • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
  • Write A Comment

     
    Reload Image
    Add code here