പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇന്റര്‍വ്യൂ ചെയ്തതു തൊട്ടാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചയായത്.ആയിടെ രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന പരാതിയുമായി സുബ്രഹ്മണ്യന്‍ സ്വാമി തെരഞ്ഞെടുപ്പ്കമ്മീഷനെ സമീപിച്ചു.തുടര്‍ന്ന് അക്ഷയ് കുമാറിന്റെ പൗരത്വവും ചര്‍ച്ചയാവുകയായിരുന്നു. എന്നാല്‍ തനിയ്ക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഇന്ത്യന്‍ പൗരനായാണ് കഴിയുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. ഇന്ത്യയില്‍ വരുമാന നികുതി നല്‍കുന്നുണ്ടെന്നുംതാരം വിശദീകരിച്ചിരുന്നു.
" />

"കാനഡയിൽ താമസിക്കണം, ടൊറൻ്റോ എൻ്റെ വീട്": അക്ഷയ് കുമാറിന്‍റെ പൗരത്വവിവാദം പുകയുമ്പോള്‍ വൈറലായി വീഡിയോ

Sun,May 12,2019

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്‍റെ പൗരത്വം സംബന്ധിച്ച വിവാദം പുകയുമ്പോള്‍ വൈറലായി പഴയൊരു വീഡിയോ. കാനഡയിലെ ടൊറന്‍റോയിൽ വെച്ച് അക്ഷയ് കുമാര്‍ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിന്‍റെ വീഡിയോ ആണ് വൈറലാകുന്നത്. ടൊറന്‍റോ തന്‍റെ വീടാണെന്നും തനിക്ക് കാനഡയിൽ സ്ഥിരതാമസമാക്കണമെന്നുമാണ് നടൻ വീഡിയോയിൽ പറയുന്നത്.

"എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. ടൊറന്‍റോ എന്‍റെ നാടാണ്. സിനിമ അഭിനയം അവസാനിപ്പിച്ച ശേഷം എനിക്ക് കാനഡയിൽ വന്ന് വിശ്രമജീവിതം നയിക്കണമെന്നാണ് ആഗ്രഹം." താരം പറഞ്ഞു. അക്ഷയ് കുമാറിന്‍റെ വാക്കുകള്‍ക്ക് ജനങ്ങള്‍ ആര്‍പ്പുവിളിക്കുന്നതും വീഡിയോയിൽ കേള്‍ക്കാം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഇന്റര്‍വ്യൂ ചെയ്തതു തൊട്ടാണ് അക്ഷയ് കുമാറിന്റെ പൗരത്വം ചര്‍ച്ചയായത്.ആയിടെ രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന പരാതിയുമായി സുബ്രഹ്മണ്യന്‍ സ്വാമി തെരഞ്ഞെടുപ്പ്കമ്മീഷനെ സമീപിച്ചു.തുടര്‍ന്ന് അക്ഷയ് കുമാറിന്റെ പൗരത്വവും ചര്‍ച്ചയാവുകയായിരുന്നു. എന്നാല്‍ തനിയ്ക്ക് കനേഡിയന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും ഇന്ത്യന്‍ പൗരനായാണ് കഴിയുന്നതെന്നായിരുന്നു താരത്തിന്റെ വിശദീകരണം. ഇന്ത്യയില്‍ വരുമാന നികുതി നല്‍കുന്നുണ്ടെന്നുംതാരം വിശദീകരിച്ചിരുന്നു.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

  Reload Image
  Add code here