സോഷ്യല്‍ മീഡിയ കാനഡയെ നിസ്സാരമായി കരുതുന്നുവെന്ന് ആരോപണം, എം.പിമാര്‍ ഗൂഗിളിനെതിരെ പൊട്ടിത്തെറിച്ചു

Mon,May 13,2019


ടൊറന്റോ: സോഷ്യല്‍ മീഡിയ കമ്പനികള്‍ കാനഡയെ നിസ്സാരമായി കരുതുകയാണെന്ന് കാനഡ എം.പിമാരുടെ ആരോപണം. ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൗസ് കോമണ്‍സില്‍ വിളിച്ചുചേര്‍ത്ത മീറ്റിംഗില്‍ കനേഡിയന്‍ എംപിമാര്‍ സോഷ്യല്‍ മീഡിയ കമ്പനികളോട് തങ്ങളുടെ രോഷം പ്രകടിപ്പിച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.

തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കില്ല എന്ന ഗൂഗിളിന്റെ നിലപാടാണ് എം.പിമാരെ ചൊടിപ്പിച്ചത്. നിങ്ങള്‍ കനേഡിയന്‍ ജനാധിപത്യത്തെ വിലകുറച്ച് കാണുകയാണെന്ന് ലിബറല്‍ എം.പിമാര്‍ ഗൂഗിള്‍ പ്രതിനിധികളോട് പറഞ്ഞു.

ഓണ്‍ലൈന്‍ ആഡ് രജിസ്ട്രി സൂക്ഷിക്കാനുള്ള ഹൗസ് കോമണ്‍സിന്റെ ആവശ്യത്തിന് പകരം പരസ്യങ്ങള്‍ തന്നെ വേണ്ട എന്ന നിലപാടിലേയ്‌ക്കെത്തുകയായിരുന്നു ഗൂഗിള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍. വന്‍ തുക ഊറ്റിയ ശേഷം രാജ്യത്തെ അവഹേളിക്കുന്ന നടപടിയാണ് ഇതെന്ന് എം.പിമാര്‍ ആരോപിച്ചു.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here