പണക്കാര്‍ക്ക് നികുതി ചുമത്തി, ഇടത്തരക്കാരെ സഹായിക്കുന്ന ട്രൂഡോ തന്ത്രം പാളിയെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍

Mon,May 13,2019


ടൊറന്റോ: പണക്കാര്‍ക്ക് കൂടുതല്‍ നികുതി ചുമത്തി ഇടത്തരക്കാരെ സഹായിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്ന ട്രൂഡോ തന്ത്രം പാളിയെന്നും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഇത് വളര്‍ച്ച മുരടിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍. ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രൂഡോയുടെ സാധ്യതകള്‍ ആരായവേയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പണക്കാര്‍ നല്‍കേണ്ടുന്ന നികുതിയില്‍ 1 ശതമാനം വര്‍ധന വരുത്തിയ ട്രൂഡോ മധ്യവര്‍ത്തികുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കിവച്ചിരുന്നു.

ഇതുകാരണം സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച 1.2 ശതമാനം കുറയുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. ചെലവുകള്‍ക്കായി കൂടുതല്‍ തുക മാറ്റിവെച്ചെങ്കിലും 3 ശതമാനം വളര്‍ച്ചയോടെ ജി7 രാജ്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്തത് കാനഡയായിരുന്നു. എന്നാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഈ ട്രെന്‍ഡ് ആവര്‍ത്തിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here