കടുക് ഇറക്കുമതി നിരോധനം; കനേഡിയന്‍ കാര്‍ഷിക മന്ത്രി ചൈനീസ് മന്ത്രിയെ കണ്ടു

Tue,May 14,2019


ടൊറന്റോ: കാനഡയില്‍ നിന്നുള്ള കടുക് ഇറക്കുമതി നിരോധനത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കനേഡിയന്‍ കാര്‍ഷിക മന്ത്രി മാരി കോള്‍ഡ് ബൈബ്യു ചൈനീസ് കാര്‍ഷിക മന്ത്രിയെ കണ്ടു. ജി20 ഉച്ചകോടിയ്ക്കിടെയായിരുന്നു ഇരു രാജ്യങ്ങളിലേയും കാര്‍ഷിക മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായി ബൈബ്യുവിന്റെ ഓഫീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. നിലവാരമില്ല എന്ന കാരണം പറഞ്ഞാണ് ചൈന കനേഡിയന്‍ കടുകിന്റെ ഇറക്കുമതി നിരോധിച്ചത്. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ചൈനീസ് കമ്പനിയായ ഹുവായിയുടെ സി.ഇ.ഒയെ കാനഡ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇറക്കുമതി നിരോധനത്തിലേയ്ക്ക് നയിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. ചൈന കടുകിന്റെ ഇറക്കുമതി നിരോധിച്ചതോടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കാനഡ അമേരിക്കയെ സമീപിച്ചിരുന്നു. അല്ലാത്തപക്ഷം അമേരിക്കയുമായി സഹകരണം കുറയ്ക്കുമെന്നും കാനഡ മുന്നറിയിപ്പ് നല്‍കി.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here