കെ.എം .മാണിയെ കാനഡയിലെ പ്രവാസി മലയാളി സമൂഹം അനുസ്മരിച്ചു

Wed,May 15,2019


ടൊറന്റോ: വിശ്വാസ ജീവിതത്തിൽ നിന്ന് ആർജിച്ചെടുത്ത കാരുണ്യത്തിന്റെ മനോഭാവം എല്ലാ മേഖലകളിലും പ്രകടിപ്പിച്ച ജനകീയ നേതാവായിരുന്നു കെ .എം .മാണിയെന്നു സീറോ മലബാർ മിസ്സിസ്സാഗ രൂപതാ ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ .തന്നെ സമീപിക്കുന്നവരുടെ കാര്യങ്ങൾ നടപ്പാകുന്നതുവരെ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നു തന്റെ അനുഭവം വിവരിച്ചുകൊണ്ട് പിതാവ് പറഞ്ഞു. കാനഡയിലെ പ്രവാസി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച കെ .എം .മാണി അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

ഒന്റാരിയോ കാത്തലിക് സ്കൂൾ ബോർഡ് ഡയറക്ടർ ഡോ.തോമസ് കെ തോമസ് അധ്യക്ഷനായ യോഗത്തിൽ ബ്രാംപ്ടൺ സെന്റ് .ജോർജ് സിറിയക് ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ .എൽദോസ് കക്കാടൻ ,ഫൊക്കാന ജനറൽ സെക്രട്ടറി ടോമി കോക്കാടൻ ,ഫൊക്കാന റീജിണൽ പ്രസിഡന്റ് ബൈജു പകലോമറ്റം ,ജോബ്‌സൺ ഈശോ (കൺസർവേറ്റീവ് പാർട്ടി ),വിനു ദേവസ്യ (കനേഡിയൻ ലയൺസ്‌ )മോൻസി തോമസ് (ടൊറന്റോ സോഷ്യൽ ക്ലബ് ),ബിൻസ് ജോയ് (മലയാളി truckers അസോസിയേഷൻ ),ഡോൺ ജോർജ് നടയത്തു ,ചെറിയാൻ മാത്യു എന്നിവർ പ്രസംഗിച്ചു .ഷീന ബിജു കിഴക്കേപ്പുറം അനുശോചന പ്രമേയം അവതരിപ്പിച്ച യോഗത്തിന് സോണി മണിയങ്ങാട്ട് സ്വാഗതവും സിനു മുളയാനിക്കൽ കൃതജ്ഞതയും രേഖപ്പെടുത്തി .റോഷൻ പുല്ലുകാലയിൽ ,ഫെലിക്സ് ജെയിംസ് ,നിർമ്മൽ തോമസ് ,ഷിനോബി സ്കറിയ, നോബിൾ സെബാസ്റ്റിയൻ,ബിനു മാത്യു ,സന്ദീപ് കിഴക്കെപുറത്തു ,ബേബി നടയത് തുടങ്ങിയവർ നേതൃത്വം നൽകി.

Other News

 • മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ ഇടവക സന്ദര്‍ശനവും ആദ്യകുര്‍ബാന സ്വീകരണവും
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ കള്‍ഫെസ്റ്റ് - 2019 ന് കൊടിയിറക്കം
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം നടന്നു
 • വ്യക്തികളുടെ കടഭാരം കുറയുന്നു, ഭവനവിപണിയിൽ തിരുത്തൽ
 • തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു
 • സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ
 • രണ്ട് കാനഡക്കാര്‍ അറസ്റ്റില്‍; ചൈന തിരിച്ചടിക്കുന്നു
 • മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍
 • ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി
 • ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം
 • ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം
 • Write A Comment

   
  Reload Image
  Add code here