കള്ളപ്പണം വെളുപ്പിക്കല്‍ കാനഡയില്‍ ഭവനവില ഉയര്‍ത്തുന്നു

Thu,May 16,2019


വടക്കേ അമേരിക്കയിലെ തിരക്കേറിയ റിയല്‍ എസ്റ്റേറ്റ് വിപണികളിലൊന്നും കനേഡിയന്‍ സമ്പദ്ഘടനയുടെ ഒരു പ്രധാന കേന്ദ്രവുമായ കനേഡിയന്‍ പ്രവിശ്യ ബ്രിട്ടീഷ് കൊളമ്പിയയിലെ ഭവനവില കുതിച്ചുയരുകയാണ്. കഴിഞ്ഞവര്‍ഷം 5 ശതമാനത്തോളമാണ് വിലയില്‍ വര്‍ദ്ധനവുണ്ടായത്. കള്ളപ്പണത്തിന്റെ വളരുന്ന സ്വാധീനമാണത് പ്രകടമാക്കുന്നതെന്ന് സര്‍ക്കാര്‍ കരുതുന്നു. കാനഡയുടെ മൂന്നാമത്തെ വലിയ നഗരമായ വാന്‍കൂവറില്‍ കഴിഞ്ഞവര്‍ഷം ഏകദേശം 5 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ (3.71 ബില്യണ്‍ യുഎസ് ഡോളര്‍) കള്ളപ്പണമാണ് റിയല്‍ എസ്റ്റേറ്റ് വിപണിയിലൂടെ ഒഴുകിയതെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ ഗവണ്മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവിശ്യയിലെ കാസിനോകളിലൂടെയും ആഡംഭര കാറുകളുടെ വിപണിയിലൂടെയും കുതിരപ്പന്തയ ട്രാക്കുകളിലൂടെയും മറ്റൊരു 2.4 ബില്യണ്‍ ഡോളര്‍ പ്രവഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

കാനഡയില്‍ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ പോരായ്മകളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ശക്തിപെടുത്തുന്നതിന്റെ ഭാഗമായി അടുത്ത 5 വര്‍ഷങ്ങളില്‍ 162 മില്യണ്‍ കനേഡിയന്‍ ഡോളര്‍ (120 .64 മില്യണ്‍ ഡോളര്‍) ചിലവഴിക്കുമെന്നു മാര്‍ച്ചില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നേതൃത്വം നല്‍കുന്ന ലിബറല്‍ പാര്‍ട്ടി ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം കണ്ടെത്തുന്നതിനും വ്യാപാര ഇടപാടുകളില്‍ അത് തടയുന്നതിനും റിയല്‍ എസ്റ്റേറ്റ് വിപണി നിരീക്ഷിക്കുന്നതിനുമായി ഒരു നിയമ നിര്‍മ്മാണം നടത്തുമെന്നും ഗവണ്മെന്റ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കള്ളപ്പണത്തിന്റെ പ്രവാഹം തടയുന്നതിന് കാനഡ ഏറെക്കാര്യങ്ങള്‍ ഇനിയും ചെയ്യേണ്ടതുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജി7ല്‍ ഉള്‍പ്പെട്ട മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാനഡയില്‍ ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം കുറവാണ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2000 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളില്‍ കാനഡയില്‍ 316 കേസുകള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നു സ്റ്റാറ്റിറ്റിക്‌സ് കാനഡ വെളിപ്പെടുത്തുന്നു. അതേസമയം 2017ല്‍ മാത്രം യുകെയില്‍ 1435 ശിക്ഷകളുണ്ടായി.

ജി7ല്‍ ഉള്‍പ്പെട്ട കാനഡ ലോകത്തിലെ ഏറ്റവും വികസിതമായ സമ്പദ്ഘടനകളിലൊന്നാണ്. അതേസമയം തന്നെ അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുടെ ഒരു ലക്ഷ്യമായും കാനഡ മാറുകയാണ്. രാജ്യത്തെ ഭരണവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി അനധികൃത പണം രാജ്യത്തെ ബാങ്കുകളിലേക്ക് പ്രവഹിപ്പിക്കുകയാണെന്ന് കനേഡിയന്‍ റോയല്‍ പോലീസ് സേനയില്‍ സേവനമനുഷ്ടിച്ചവര്‍ പറയുന്നു. ചെറുത്തുനില്‍പ്പ് ഇല്ലാത്ത സ്ഥലങ്ങളിലാണ് സംഘടിത കുറ്റകൃത്യങ്ങള്‍ വളരുന്നത്. കാനഡ അങ്ങനെയുള്ള ഒരു സ്ഥലമായി മാറിയിരിക്കുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള നടപടികളിലൂടെയാണ് ബ്രിട്ടീഷ് കൊളംബിയ ഉയര്‍ത്തിയ ആശങ്കകളോട് ഫെഡറല്‍ ഗവണ്മെന്റ് പ്രതികരിക്കുന്നതെന്ന് കാനഡയുടെ പബ്ലിക് സേ്ര്രഫി ഡിപ്പാര്‍ട്ടുമെന്റിന്റെ വക്താവ് പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ റിയല്‍ എസ്റ്റേറ്റ്, കാസിനോ മേഖലകളില്‍ പരിശോധനകള്‍ കര്‍ക്കശമാക്കുമെന്നുമവര്‍ അറിയിച്ചു.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here