ടൊറന്റോ കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പിന് പുതിയ നേതൃത്വം

Fri,May 17,2019


കേരളാ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് ടൊറന്റെ ഈ വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഫാദര്‍ ജേക്കബ് എടക്കളത്തൂറിനെയും സെക്രട്ടറിയായി സുജിത് എബ്രഹാം, ട്രഷററായി മാത്യു കുതിരവട്ടം എന്നിവരേയും ഇവന്റ് കോര്‍ഡിനേറ്റേഴ്‌സായി അലക്‌സ് അലക്‌സാണ്ടര്‍,സാക്ക് സന്തോഷ് കോശി എന്നിവരേയും തെരഞ്ഞെടുത്തു. റവ.ജോസ് ലിന്‍ പി ചാക്കോയുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ റവ.അനീഷ് മാത്യു ജോര്‍ജ് സ്വാഗതം പറഞ്ഞു.റവ. മോന്‍സി വര്‍ഗീസ് അദ്ധ്യക്ഷനായ ചടങ്ങില്‍ മുന്‍ സെക്രട്ടറി തോമസ് തോമസ് വാര്‍ഷിക റിപ്പോര്‍ട്ടും മാറ്റ് മാത്യൂസ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഈ വര്‍ഷത്തെ പ്രധാന പരിപാടികളായ സെന്റ്. തോമസ് ഡേ ജൂലൈ 20നും റവ.പി.കെ മാത്യൂസ് മെമ്മോറിയല്‍ ക്വിസ് മത്സരം സെപ്തംബര്‍ 21 നും ക്രിസ്തുമസ് പ്രോഗ്രാം നവംബര്‍ 16 നും നടത്തും. കെ.സി.ഇ.എഫിന്റെ ധനശേഖരണാര്‍ത്ഥം ഒരു സുവനീര്‍ പുറത്തിറക്കാനും യോഗത്തില്‍ തീരുമാനമായി. ട്രഷറര്‍ മാറ്റ് മാത്യൂസിന്റെ നന്ദി പ്രകാശനത്തോടുകൂടി യോഗം അവസാനിച്ചു.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here