ടൊറന്റോ സിഎസ്‌ഐ സ്ഥാപക ദിന ആഘോഷം

Fri,May 17,2019


സിഎസ്‌ഐ ഇടവകയുടെ കണ്‍വെന്‍ഷനും മുപ്പത്തിമൂന്നാമത് സ്ഥാപക ദിനാഘോഷവും മെയ് 10,11,12 തീയതികളില്‍ നടത്തപ്പെട്ടു. ഇടവക വികാരി റവ. അനീഷ് എം ജോര്‍ജ് പടിക്കമണ്ണില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 12 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ആരാധനയ്ക്കും വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷക്കും ശേഷം കണ്‍വെന്‍ഷന്‍ പ്രഭാഷണം നടത്തപ്പെട്ടു. 'ഉറങ്ങുന്നവനേ ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍നിന്ന് എഴുന്നേല്‍ക്കുക എന്നാല്‍ ക്രിസ്തു നിന്നില്‍ പ്രകാശിക്കും' എന്ന വിഷയത്തെ ആസ്പദമാക്കി യാണ് പ്രഭാഷണങ്ങള്‍ നടത്തപ്പെട്ടത്. മദര്‍സ് ഡേ യോടനുബന്ധിച്ച് എച്ച് സണ്‍ ഡേ സ്‌കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ അമ്മമാരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെട്ടു എന്ന് ഇടവക സെക്രട്ടറി ദാനിയല്‍ തോമസ് വാര്‍ഡ് സാക്ക് സന്തോഷ് കോശി എന്നിവര്‍ അറിയിച്ചു.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here