ആസിയബീബിയ്ക്ക് കാനഡയിലും ഇസ്ലാമിക് ഭീകരവാദികളുടെ ഭീഷണി

Sat,May 18,2019


ടൊറന്റോ: പാക്കിസ്ഥാനിൽനിന്ന് പലായനംചെയ്ത് കാനഡയിൽ അഭയംപ്രാപിച്ച പാക്ക് വനിത ആസിയ ബീബിയെ വധിക്കുമെന്ന് ഇസ്ലാമിക് തീവ്രവാദി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഭീഷണി . താൻ ഇപ്പോൾ കാനഡയിൽ ആണെന്നും ആസിയായെ കൊല്ലാനാണ് ഇവിടെ എത്തിയിരിക്കുന്നതെന്നും ദൃശ്യത്തിൽ ഇയാൾ വെളിപ്പെടുത്തുന്നു. ഇസ്ലാമിന്റെ ശത്രുക്കളും ജൂതരും ചേർന്നാണ് ആസിയയെ രക്ഷപ്പെടുത്തിയതെന്നും വീഡിയോയിൽ അയാൾ ആരോപിക്കുന്നു. പാക്കിസ്ഥാൻ വിട്ട് കാനഡയിലെത്തി ഒരാഴ്ച പിന്നിടുമ്പോഴാണ് ആസിയായെ തേടി പുതിയ ഭീഷണി എത്തിയിരിക്കുന്നത്. മക്കളോടും കുടുംബത്തോടുമൊപ്പം കാനഡയിൽ അഭയംതേടിയ ആസിയാ എവിടെയാണെന്ന് ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. 2009ലാണ് മുസ്ലീം പ്രവാചകനെതിരെ പരാമർശം നടത്തിയെന്നാരോപിച്ച് മതനിന്ദാക്കുറ്റത്തിന് ആസീയക്കെതിരെ കേസെടുത്തത്. കുറ്റാരോപണം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടർന്ന് പാക്ക് സുപ്രീംകോടതി കഴിഞ്ഞ ഒക്‌ടോബറിൽ കുറ്റവിമുക്തയായെങ്കിലും ഇസ്ളാമിക സംഘടനകളുടെ ഭീഷണിയെ തുടർന്നു ആസിയ പാക്കിസ്ഥാനിൽ തന്നെ രഹസ്യകേന്ദ്രത്തിൽ കഴിയുകയായിരിന്നു. കുടുംബം കുറച്ചുനാൾമുമ്പ് കാനഡയിൽ എത്തിയിരുന്നെങ്കിലും ഇക്കഴിഞ്ഞയാഴ്ചയാണ് ആസിയയ്ക്ക് കാനഡയിലെത്താനായത്.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here