മൂല്യമേറിയ മുത്തുമായി കനേഡിയന്‍ വംശജന്‍

Sat,May 18,2019


ഒട്ടാവ : ലോകത്തിലെ ഏറ്റവും വലുതും ഭാരമേറിയതും വിലയേറിയതുമായ പ്രകൃതിദത്ത പവിഴം(മുത്ത്) പ്രകാശിപ്പിച്ചു കൊണ്ട് കനേഡിയന്‍ സ്വദേശിയും 34-കാരനുമായ എബ്രഹാം റെയീസ് രംഗത്ത്. പാരമ്പര്യാവകാശമായി ആന്റിയില്‍നിന്നും ലഭിച്ചതാണ് ഈ മുത്തെന്നാണ് റെയീസ് പറയുന്നത്. മുത്തിന് 27.65 കിലോഗ്രാം ഭാരമുണ്ട്. 60 മുതല്‍ 90 മില്യന്‍ ഡോളര്‍ വരെയാണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്. ഈ മുത്ത് ജിയോളജിക്കല്‍ സ്‌പെഷ്യലിസ്റ്റുകളെ കൊണ്ട് (ഭൂതത്ത്വശാസ്ത്രജ്ഞര്‍) പരിശോധിപ്പിച്ചിരുന്നു. അവരാണ് 60 മുതല്‍ 90 മില്യന്‍ ഡോളര്‍ വരെ മുത്തിനു വിലയുണ്ടെന്നു കണ്ടെത്തിയത്. ക്രീം, വെള്ള നിറത്തിലുള്ളതാണു മുത്ത്. മനിലയില്‍ ജീവിച്ചിരുന്ന തന്റെ ആന്റി പുരാവസ്തുക്കളും ചിപ്പികളും ശേഖരിച്ചിരുന്നെന്നു റെയീസ് പറയുന്നു. ആന്റിക്ക് 1959-ല്‍ അവരുടെ പിതാവില്‍നിന്നാണ് ഈ മുത്ത് ലഭിച്ചത്. ആന്റി പിന്നീട് ഈ മുത്ത് തനിക്കു കൈമാറിയെന്നും റെയീസ് പറയുന്നു. വില്‍പന നടത്തി പണം സമ്പാദിക്കുന്നതിനേക്കാള്‍ മ്യൂസിയങ്ങളിലോ ഗാലറികളിലോ ഈ മുത്ത് പ്രദര്‍ശിപ്പിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും റെയീസ് പറഞ്ഞു. മുത്തുകളുടെ ചരിത്രത്തെ കുറിച്ചും എന്തു കൊണ്ടാണ് അവ മൂല്യമുള്ളതായി തീര്‍ന്നതെന്നും ജനങ്ങളെ പഠിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി റെയീസ് പറഞ്ഞു. അതോടൊപ്പം പരിസ്ഥിതി ബോധവല്‍ക്കരണവും ലക്ഷ്യമാണെന്ന് അദ്ദേഹം പറയുന്നു.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here