സ്റ്റീലിനും അലുമിനീയത്തിനുമുള്ള ഇറക്കുമതി നികുതി യു.എസ് പിന്‍വലിക്കുന്നതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുമെന്ന് കാനഡ

Mon,May 20,2019


ഓട്ടവ:കനേഡിയന്‍ സ്റ്റീലിനും അലുമിനീയത്തിനും ഏര്‍പ്പെടുത്തിയ താരിഫ് പിന്‍വലിക്കാന്‍ യു.എസ് തീരുമാനിച്ചതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുന:സ്ഥാപിക്കുമെന്ന് കാനഡ വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിയമനിര്‍മ്മാണം ഉടന്‍ നടത്തുമെന്ന് കനേഡിയന്‍ വിദേശകാര്യവകുപ്പ് മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് പറഞ്ഞു. 2018 മാര്‍ച്ചിലാണ് അലുമിനീയത്തിന് മുകളില്‍ 10 ശതമാനവും സ്റ്റീലിന് മുകളില്‍ 25 ശതമാനവും നികുതി ചുമത്താന്‍ യു.എസ് തീരുമാനിച്ചത്. ഇതോടെ യു.എസ്-മെക്‌സിക്കോ-കാനഡ എന്നീ രാഷ്ട്രങ്ങള്‍ തമ്മിലുള്ള നാഫ്ത്ത എഗ്രിമെന്റിന് പകരം കൊണ്ടുവന്ന നോര്‍ത്ത് അമേരിക്കന്‍ കരാര്‍ ത്രിശങ്കുവിലായിരുന്നു. കാനഡ തിരിച്ച് ചില യു.എസ് ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്താനും യു.എസിന്റെ നടപടി കാരണമായി. എന്നാല്‍ താരിഫ് പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ നോര്‍ത്ത് അമേരിക്കന്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുള്ള നിയമനിര്‍മ്മാണം എളുപ്പമുള്ളതായിരിക്കായാണെന്ന് മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് പറഞ്ഞു.

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ഒഴിവാക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് തീരുവ ചുമത്തിയത് അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കത്തിന് വഴിയൊരുക്കിയതായും പുതിയ വ ടക്കേ അമേരിക്കല്‍ സ്വതന്ത്ര വ്യാപാര (യുഎസ്‌കാനഡമെക്‌സിക്കോ കരാര്‍) കരാര്‍ തടസപ്പെടുത്തിയതായും ട്രമ്പ് അറിയിച്ചു.

കാനഡയും മെക്‌സിക്കോയുമായി ഒരു കരാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും തീരുവയില്ലാതെ യുഎസ് ഉല്‍പ്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഡൊണാള്‍ഡ് ട്രമ്പ് വ്യക്തമാക്കിയത്. ഓട്ടവയും വാഷിംഗ്ടണും തമ്മിലുള്ള കരാര്‍ കാനഡ പുറത്തുവിട്ട ശേഷമാണ് ട്രമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവയും കാനഡയുടെ പ്രതിരോധ നടപടികളും റദ്ദാക്കാന്‍ കരാറില്‍ ധാരണയായിട്ടുണ്ട്. രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇത്തരം വ്യാപാര സംരക്ഷണ നടപടികള്‍ നിലനില്‍ക്കില്ലെന്നാണ് പ്രഖ്യാപനം. സമാനമായ കരാറില്‍ യുഎസുമായി ധാരണയായിട്ടുണ്ടെന്ന് മെക്‌സിക്കോ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് വ്യാപാര സംരക്ഷണവാദത്തിന്റെ ഭാഗമായി ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ പ്രഖ്യാപിച്ചത്. സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് പത്ത് ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷാ വാദം പറഞ്ഞ് ആദ്യ തീരുവ ഏര്‍പ്പെടുത്തിയ സമയത്ത് മെക്‌സിക്കോയെയും കാനഡയെയും ട്രമ്പ് അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് ഈ രാഷ്ട്രങ്ങള്‍ക്ക് ട്രമ്പ് തീരുവ ഏര്‍പ്പെടുത്തിയത്.

യുഎസും മെക്‌സിക്കോയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സര്‍ക്കാര്‍ പുതുക്കാന്‍ തീരുമാനിച്ചതിന് ശേഷവും ലോഹ ഇറക്കുമതി തീരുവ നിലവിലുണ്ടായിരുന്നു. എന്നാല്‍, യുഎസ് ലോഹത്തിന്റെ തീരുവ പിന്‍വലിക്കുന്നതുവരെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കില്ലെന്നായിരുന്നു കനേഡിയന്‍ മെക്‌സിക്കോ സര്‍ക്കാരുകളുടെ തീരുമാനം. സ്റ്റീല്‍, അലൂമിനിയം തീരുവ ഇരുരാജ്യങ്ങളിലെയും തൊഴിലാളികളെയും ഉപഭോക്താക്കളെയും ബാധിച്ചതായും ഒരു പുതിയ സ്വതന്ത്ര വ്യാപാര കരാറിന് ഈ പശ്ചാത്തലത്തില്‍ ഒരു അര്‍ത്ഥവുമില്ലെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. നാഫ്റ്റ കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ലോഹ ഇറക്കുമതി തീരുവ വെല്ലുവിളിയാകുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോള്‍ ഈ തീരുവകള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇനി തീരുമാനമെന്നും വരും ആഴ്ചകളില്‍ മികച്ച രീതിയില്‍ തങ്ങള്‍ മുന്നോട്ടുപോകുമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. യുഎസ്‌മെക്‌സികോകാനഡ കരാര്‍ അംഗീകരിക്കുന്നതിന് തീരുവ പിന്‍വലിച്ചത് വഴിയൊരുക്കിയതായി മെക്‌സിക്കന്‍ പ്രതിനിധിയും അറിയിച്ചു.

ലോഹ ഇറക്കുമതി തീരുവ നിര്‍ത്തലാക്കുന്നതുവരെ യുഎസ്‌മെക്‌സികോകാനഡ കരാറിനെ അംഗീകരിക്കില്ലെന്ന് യുഎസ് കോണ്‍ഗ്രസിലെ ചില പ്രധാന അംഗങ്ങളും പറഞ്ഞിരുന്നു. യുഎസ് കോണ്‍ഗ്രസ് ഇത് ഉടന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രമ്പ് പറഞ്ഞു. കാനഡയുമായുള്ള കരാര്‍ അനുസരിച്ച് ലോക വ്യാപാര സംഘടനയില്‍ നല്‍കിയിട്ടുള്ള എല്ലാ പരാതികളും ഇരു സര്‍ക്കാരുകളും പിന്‍വലിക്കും. സ്റ്റീല്‍, അലൂമനിയം ഇറക്കുമതി നിരീക്ഷിക്കാനും ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലൂമനിയം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ നിലനിര്‍ത്തിയിട്ടുണ്ട്.

Other News

 • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
 • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
 • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
 • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
 • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
 • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
 • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
 • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
 • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
 • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
 • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
 • Write A Comment

   
  Reload Image
  Add code here