തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു

Tue,May 21,2019


തിരുവനന്തപുരം: ആഗോള വ്യോമയാന മേഖലയിലെ പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനമായി മുന്നേറുന്ന തിരുവനന്തപുരം ആസ്ഥാനമായ ഐബിഎസ് സോഫ്റ്റ്‌വെയര്‍, കാനഡയിലെ ആഡ് ഓപ്റ്റ് എന്ന മുന്‍നിര എയര്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയെ ഏറ്റെടുത്തു. ആഡ് ഓപ്റ്റിന്റെ ഉടമസ്ഥരായ ക്രോണോസ് ഇന്‍കോര്‍പറേറ്റഡ് എന്ന അമേരിക്കന്‍ ബഹുരാഷ്ട്ര മനുഷ്യശേഷി മാനേജ്‌മെന്റ് സോഫ്റ്റ് വെയര്‍ സ്ഥാപനവുമായാണ് ഏറ്റെടുക്കലിനുള്ള കോടികള്‍ വില മതിക്കുന്ന കരാര്‍ ഐബിഎസ് ഒപ്പിട്ടത്. ലോകത്തിലെ പ്രമുഖ വിമാനക്കമ്പനികളായ എയര്‍ കാനഡ, ഈസി ജെറ്റ്, എമിറേറ്റ്‌സ്, ഫെഡ്എക്‌സ്, ഗരുഡ, ലയണ്‍ എയര്‍, ക്വന്റാസ് തുടങ്ങിയവയുടേതടക്കം ക്രൂ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നത് കാനഡയിലെ മോണ്‍ട്രോള്‍ ആസ്ഥാനമായ ആഡ് ഓപ്റ്റാണ്. മസാച്ചുസെറ്റ്‌സ് ആസ്ഥാനമാക്കി ആഗോളവ്യാപകമായി ആറായിരത്തോളം വിദഗ്ധരുമായി പ്രവര്‍ത്തിക്കുന്ന ക്രോണോസ് 2004 ലാണ് ആഡ് ഓപ്റ്റിനെ കൈവശപ്പെടുത്തിയത്. ഒരു സംഘം ഗണിതശാസ്ത്രജ്ഞരും ഓപ്പറേഷന്‍സ് റിസര്‍ച്ച് വിദഗ്ധരും ചേര്‍ന്ന് 1987 ല്‍ തുടങ്ങി പടിപടിയായി വളര്‍ന്ന് ആഡ് ഓപ്റ്റ് മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായി വളരുകയായിരുന്നു. ഈ ഏറ്റെടുക്കലിലൂടെ ഐബിഎസിന്റെ ഉപഭോക്തൃ നിരയില്‍ 20 വിമാനക്കമ്പനികള്‍ കൂടിയെത്തും. വടക്കെ അമേരിക്കയില്‍ ശക്തമായ സാന്നിധ്യമാണ് പുതിയ ഇടപാടിലൂടെ ഗ്രൂപ്പിന് സാധ്യമാകുക. 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള വിദഗ്ധരടക്കം പ്രവര്‍ത്തിക്കുന്ന ആഡ് ഓപ്റ്റ് ടീമിന്റെ അനുഭവ പരിചയം ഐബിഎസിന് വ്യോമയാന സാങ്കേതികവിദ്യയില്‍ മികച്ച മുതല്‍ക്കൂട്ടാകും. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ആസ്ഥാനമായി തുടക്കമിട്ട് 21 വര്‍ഷം കൊണ്ട് മൂവായിരത്തോളം ജീവനക്കാരുള്ള ലോകോത്തര കമ്പനിയായി വളര്‍ന്ന ഐബിഎസിന്റെ ചരിത്രത്തിലെ ഏഴാമത്തെ ഏറ്റെടുക്കലാണിത്. അമേരിക്കയിലെ മൂന്നും യൂറോപ്പിലെ രണ്ടും കമ്പനികളെയും ഇന്ത്യയിലെ ഒരു കമ്പനിയെയും നേരത്തെ ഏറ്റെടുത്തിരുന്നു. ബ്രിട്ടീഷ് എയര്‍വെയ്‌സ്, കെഎല്‍എം, എമിറേറ്റ്‌സ് തുടങ്ങിയ വമ്പന്‍ വിമാനക്കമ്പനികളുടെ ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ കൈകാര്യം ചെയ്യുന്നത് ഐബിഎസ് ആണ്.

Other News

  • ടൊറന്റോ റാപ്‌റ്റേഴ്‌സ് എന്‍.ബി.എ ചാമ്പ്യന്‍മാര്‍
  • 'നോര്‍ത്ത് അമേരിക്കന്‍ റൈഡേഴ്‌സ് കപ്പ് ക്രിക്കറ്റ് മത്സരം ജൂണ്‍ 22 , 23 തീയതികളില്‍
  • കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പ് ഇംപാക്റ്റ് (Impact) 2019 ജൂലൈ 19 മുതല്‍ ടൊറന്റോയില്‍
  • സെന്റ് അല്‍ഫോണ്‍സ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ പുതിയ വികാരി ഫാ. തോമസ് തൈച്ചേരില്‍ ചുമതലയേറ്റു
  • ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ആന്റ് ദ അവാര്‍ഡ് ഗോസ് ടു മികച്ച ചിത്രം
  • ഗ്ളോബൽ ടി20 ക്രിക്കറ്റ് ബ്രാംപ്ടണിൽ
  • കാനഡ വാവേ കമ്പനിയെ നിരോധിക്കണമെന്ന് ആവശ്യം
  • കാനഡയിലെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി
  • കാനഡ - ചൈന ബന്ധം ദുര്‍ഘട പ്രതിസന്ധി നേരിടുകയാണെന്ന് സാമ്പത്തികകാര്യമന്ത്രി മോര്‍ന്യു
  • കാനഡയില്‍ ചിക്കുവിനും കുടുംബത്തിനും സഹായഹസ്തവുമായി എംടാക്
  • ഹാള്‍ട്ടണ്‍ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍, സോക്കര്‍ മത്സരങ്ങള്‍ നടന്നു
  • Write A Comment

     
    Reload Image
    Add code here