രുചികരമായ ചിക്കന്‍ ചില്ലി ഉണ്ടാക്കാന്‍ എളുപ്പവഴി

Tue,Oct 10,2017


കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെടുന്നതാണ് ചില്ലിചിക്കന്‍, വിഭവം ചൈനീസ് ആണെങ്കിലും ഈ നോമ്പ് കാലത്തു നമ്മുടെ അടുക്കളയിലെ അടുത്ത പരീക്ഷണം അതാകട്ടെ . എങ്ങനെ എന്ന് നോക്കാം .
ആവശ്യമായ ചേരുവകള്‍
കോഴിയിറച്ചി : അര കിലോ ഗരം മസാല : ഒരു ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളക്പൊടി : രണ്ട് ടേബിള്‍ സ്പൂണ്‍ കാപ്‌സിക്കം : 1 വലുത് (ചതുരകഷണങ്ങളായി മുറിച്ചത്) വെളുത്തുള്ളി : 12 അല്ലി (ചെറുതായി അരിഞ്ഞത്) പച്ചമുളക് : രണ്ടെണ്ണം സവാള : രണ്ടെണ്ണം (ചെറിയ ചതുരകഷ്ണങ്ങളായി മുറിച്ചത്) ചില്ലിസോസ് : രണ്ട് ടീസ്പൂണ്‍ വിനാഗിരി : ഒരു ടേബിള്‍ സ്പൂണ്‍ സ്പ്രിംഗ് ഒനിയന്‍ : ഒരു തണ്ട് (ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത്) വെജിറ്റബിള്‍ ഓയില്‍ : കാല്‍ കപ്പ് കോണ്‍ഫ്‌ളവര്‍ പൗഡര്‍ : രണ്ട് ടേബിള്‍ സ്പൂണ്‍ സോയാ സോസ് : ഒരു ടീസ്പൂണ്‍ ടൊമാറ്റോ സോസ് : രണ്ട് ടീസ്പൂണ്‍ ഉപ്പ്: ആവശ്യത്തിന് തയ്യാറാക്കേണ്ട വിധം
ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാത്രത്തില്‍ വിനാഗിരിയും മൂന്ന് സോസുകളും ചേര്‍ത്ത് യോജിപ്പിച്ചശേഷം ഇതിലേക്ക് കോഴികഷ്ണങ്ങള്‍ ചേര്‍ത്ത് മഞ്ഞള്‍പ്പൊടി, ഉപ്പ്, ഗരംമസാലപൊടി എന്നിവ ചേര്‍ത്ത് ഒരു മണിക്കൂര്‍ വയ്ക്കുക. ഒരു നോണ്‍സ്റ്റിക്ക് പാനില്‍ എണ്ണ ചൂടാക്കി, ആദ്യം കാപ്‌സിക്കവും പിന്നീട് വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി വഴറ്റിയ ശേഷം എണ്ണയില്‍ നിന്നുംകോരിമാറ്റുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും ഇതുപോലെ വഴറ്റി കോരി മാറ്റുക. ഇതേ എണ്ണയിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും മുളക്പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കാം. ഇറച്ചി കഷ്ണങ്ങള്‍ വെന്തശേഷം കാല്‍കപ്പ് വെള്ളത്തില്‍ കോണ്‍ഫ്‌ളവര്‍ പൊടി ചേര്‍ത്തിളക്കി കുറുകി തുടങ്ങുമ്പോള്‍ വഴറ്റി വച്ചിരിക്കുന്ന കാപ്‌സിക്കം,വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങാം. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സ്പ്രിംഗ് ഒനിയന്‍ അലങ്കരിച്ച് പാത്രത്തിലേക്ക് വിളമ്പാം.

Write A Comment

 
Reload Image
Add code here